Thursday, June 19, 2008

3. സമാധാനത്തിന്റെ ചിത്രം വരച്ച കുട്ടി

ചിത്ര രചനാമത്സരത്തിന് കുട്ടികള്‍ക്ക് കൊടുത്ത വിഷയം “സമാധാനം“ എന്നത് ആയിരുന്നു. അല്പം നേരം അലോചിച്ചിട്ട് ഒരോരുത്തരായി ചിത്ര രചന ആരംഭിച്ചൂ.

ഒരാള്‍ അമ്മയുടെ അടുത്ത് കിടന്നുറങ്ങുന്ന ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രം വരച്ചു.

അകമ്പടിക്കാരുടെ നടുവില്‍ നില്‍കുന്ന രാജാവിന്റെ ചിത്രമായിരുന്നു മറ്റൊരാള്‍ വരച്ചത്.

വേറൊരാള്‍ കൂട്ടുകാര്‍ചേര്‍ന്ന് വിനോദ യാത്രയ്ക്കു പോകുന്നതിന്റെ മനോഹരമായ രംഗം ചിത്രീകരിച്ചു...

സമാധാനത്തിന്റെ ദൃശ്യം ആവിഷ്കരിക്കാന്‍ എല്ലാവരും മത്സരിച്ചു പടം വരച്ചു..

പക്ഷേ, സമ്മാനം കിട്ടിയത് ഇവര്‍ക്കും ആര്‍ക്കും ആയിരുന്നില്ല.

ആ ചിത്രം ഇങ്ങനെയായിരുന്നു..

ഒരു പുഴ കലങ്ങി മറിഞ്ഞ് കര കവിഞ്ഞ് ഒഴുകുന്നു..

ആ വലിയ മലവെള്ള പ്പാച്ചിലില്‍ ഒരു വന്‍ മരം കട പുഴകി വീണ് ഒഴുകി വരുന്നു. ഭൂരി ഭാഗവും മുങ്ങിക്കിടക്കുന്ന ആ വന്‍ മരത്തിന്റെ ഒരു കൊച്ചു ചില്ല വെള്ളത്തില്‍ മീതെ ഉയര്‍ന്ന് നില്‍ക്കുന്നു..

ആടി ഉലയുന്ന ആ ചില്ലയില്‍ ഇരുന്നു ഒരു കുഞ്ഞു ക്കിളി മനോഹരമായി ...നിര്‍ഭയമായി പാടുകയാണ് ..


അടുത്ത നിമിഷം ആ ചില്ലയും വെള്ളത്തില്‍ താണു പോയേക്കാം .അപ്പോള്‍ സാവധാനം തന്റെകുഞ്ഞു ചിറകു വിരിച്ച് ആ കുഞ്ഞിക്കിളി മെല്ലെ പറന്നു പോകും ...


പ്രതികൂല സാഹചര്യങ്ങളുടെ ഇടയിലും‍ മധുരമായി പാടാന്‍ കഴിയുന്നത് ആണ് യദാര്‍ത്ഥ സമാധാനം ...

9 comments:

സജി said...

അടുത്ത നിമിഷം ആ ചില്ലയും വെള്ളത്തില്‍ താണു പോയേക്കാം .അപ്പോള്‍ സാവധാനം തന്റെകുഞ്ഞു ചിറകു വിരിച്ച് ആ കുഞ്ഞിക്കിളി മെല്ലെ പറന്നു പോകും ...

Rare Rose said...

ആ സന്ദേശം നന്നായിയുള്‍ക്കൊള്ളുന്ന ചിത്രം.....:)

CHANTHU said...

പടവും വാക്കും നന്നായിരിക്കുന്നു.

Kiranz..!! said...

നല്ല ചിന്ത സജീ,an inspiring one..!

ജിജ സുബ്രഹ്മണ്യൻ said...

പടവും എഴുത്തും നന്നായി

ദിലീപ് വിശ്വനാഥ് said...

നല്ല ചിന്ത.

siva // ശിവ said...

ഹായ് സജി,

ഈ ചിന്ത...വരികള്‍...ചിത്രം എല്ലാം മനോഹരം.

[അടുത്ത നിമിഷം ആ ചില്ലയും വെള്ളത്തില്‍ താണു പോയേക്കാം .അപ്പോള്‍ സാവധാനം തന്റെകുഞ്ഞു ചിറകു വിരിച്ച് ആ കുഞ്ഞിക്കിളി മെല്ലെ പറന്നു പോകും ...] അങ്ങനെയാവട്ടെ എന്ന് ഞാനും ആശിക്കുന്നു.

സജി said...

പ്രിയ റെയര്‍ റോസ്, ചന്തു, കിരണ്‍സ്, കാന്താരികൂട്ടി, വാല്‍മീകി, ശിവ....നന്ദി...
സഹചര്യം അനുകൂലം അല്ലാത്തപ്പോഴും നമുക്കും മധുരമായി പാടാന്‍ ശ്രമിക്കാം...

Jayasree Lakshmy Kumar said...

നല്ല സന്ദേശം. പാടുന്നു.