Sunday, July 13, 2008

9. ആശ്രമത്തിലെ ദിനങ്ങള്‍. ഭാഗം- 5

.
അത് ഒരു നശിച്ച രാത്രിയായിരുന്നു.
ഇരു വശങ്ങളിലും പലരും കിടന്ന് ശാന്തമായി ഉറങ്ങുന്നു.
ആരുമറിയാതെ എന്റെ ഉള്ളില്‍ ഒരു നെരിപ്പോട് എരിയാന്‍ തുടങ്ങി.


അശ്രമത്തില്‍ വന്ന നാള്‍ മുതല്‍ ഹൃദയം തണുപ്പിക്കുന്ന ശാന്തത അനുഭവിച്ചിരുന്നു.

എന്നും സമാധാനത്തോടെ ഉറങ്ങുകയും, സന്തോഷത്തോടെ കഴിയുകയും ചെയ്തിരുന്നതാണ്.

മിക്ക ദിവസങ്ങളിലും രാവിലെ ഗുരുവിന്റെ പ്രഭാഷണങ്ങള്‍ കേള്‍‍ക്കാറൂണ്ട്.

പ്രാ‍ര്‍ത്ഥനാ മണ്ഡപത്തിനു പിന്നില്‍ ഓല മേഞ്ഞ ഒരു നീണ്ട ഹാളുണ്ട്.അതിനടുത്താണ് ഗുരു വിന്റെ കുടില്‍.

അത്യാസന്ന നിലയില്‍ ഉള്ള ഒരു രോഗിയെ പരിചരിക്കുന്നതുപോലെയാണ് പരിചാരകര്‍ ഗുരുവിനോട് പെരുമാറുന്നത്.

അധികം ആരും സംസാരിക്കാറില്ല. ആരാധനയോ, സ്നേഹമോ, ഒരു ഭാവവും മുഖത്തു നിന്നും വായിച്ചെടുക്കാന്‍ പറ്റില്ല.


രവിലെ ഹാളില്‍ ഗുരു ഒരു ചൂരല്‍ കസേരയില്‍ വന്ന് ഇരിക്കും.

ഗഹനമായതോ, പുതിയതായതൊ, സംസ്കൃത ഉദ്ധരണികളൊ സന്ദേശത്തില്‍ ഇല്ല.

എല്ലാം നല്ല ഉപദേശങ്ങള്‍ !
എന്നാല്‍, അതിലുപരിയായിഒരു പ്രത്യേകതയും തോന്നാറില്ല! ജീവിതത്തെ മാറ്റിമറിക്കത്തക്ക ആഴവും ശക്തിയും ആ സന്ദേശങ്ങള്‍ക്ക് ഇല്ല എന്ന തിരിച്ചറിവ് തെല്ലു നിരാശ ജനിപ്പിക്കാതിരുന്നില്ല.

ഈ ഗുരു എങ്ങിനെ ദൈവം ആകും?

ജനി മൃതികളുടെ ചങ്ങല മുറിക്കുവാന്‍, അത്മ ജ്ഞാനം തേടിയുള്ള യാത്ര തുടങ്ങിയതേയുള്ളൂ.

‘ഉടല്‍ തേടി അലയും ആത്മാവി’ന് ജന്മങ്ങള്‍ കാത്തിരുന്നു ലഭിച്ചതാണത്രെ ഈ മനുഷ്യ ജന്മം!.

മോക്ഷം പ്രാപ്തിനേടിയില്ലെങ്കില്‍ പുനരപി ജനനം,പുനരപി മരണം!


നല്ല ഒരു ഗുരുവിനെ തേടിയാണ്, ഈ കുന്നിന്‍ മുകളില്‍ എത്തിയത്!

ഒന്നിനോടും വിരക്തി തോന്നേണ്ടുന്ന പ്രായം ആയിട്ടില്ല.

പ്രണയവും, സാഹിത്യവും ഹൃദയത്തിന്റെ ഇരുളടഞ്ഞ മൂലയില്‍ എങ്ങോ ചാരം മൂടി കിടക്കുന്നുണ്ട്.

ഒരു ചെറിയ കാറ്റിനു അവയെ ആളിക്കത്തിക്കാന്‍ കഴിയും.

ആശ്രമത്തിലെ അപൂര്‍വ്വം ചില സുന്ദര മുഖങ്ങള്‍ ആ മുന്നറിയിപ്പ് തരുന്നുണ്ട്.

മഞ്ഞ വസ്ത്രധാരിണികള്‍ ആയ നിത്യ കന്യകകള്‍ ഇവിടെയും ഉണ്ടായിരുന്നു. നിര്‍വ്വികാരികള്‍ ആയ അവര്‍ അരുടെയും മുഖത്തു നോക്കാറില്ല.എപ്പോഴും അന്തതയിലേക്കു നോക്കുന്ന അവര്‍ ഏതൊ അന്യ ഗൃഹ ജീവികളാണെന്നും, വഴിതെറ്റി ഭൂമിയില്‍ എത്തിയാണെന്നും തോന്നും.
സന്ധ്യാ സമയത്ത് അവര്‍ ധ്യാനത്തില്‍ ഇരിക്കുന്നത് കാണാം.‘സങ്കല്‍പ്പത്തില്‍‘ ഇരിക്കുന്നു എന്നാണ് ആശ്രമ ഭാഷ.

അന്ന് ആദ്യമായി, ആശ്രമത്തിലെ മതിക്കെട്ടിനു ആകാശത്തോളം ഉയരം ഉണ്ട് എന്നു തോന്നി.എന്നാല്‍, ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാന്‍ വേരുകള്‍ക്കു ബലം പോര!

ഉള്ളീല്‍ നേരിയ ഭയം തോന്നി. ഗുരു എല്ലാം അറിയുന്നു എന്നാണ് രാജന്‍ വന്ന ദിവസം പറഞ്ഞത്.രാത്രിയില്‍ ഡയറി എടുത്ത് എഴുതി “ഇവിടെത്തെ അന്തേവാസികള്‍ക്ക്, ആഴമേറിയ വിശ്വാസവും അനുഭവങ്ങളും ഉണ്ട്. ഇവിടെ ഞാന്‍ അന്യനാണ്. എന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല“.

1995 എഴുതിയ ആദ്യത്തെ വരികള്‍!

12 comments:

സജി said...

രാത്രിയില്‍ ഡയറി എടുത്ത് എഴുതി “ഇവിടെത്തെ അന്തേവാസികള്‍ക്ക്, ആഴമേറിയ വിശ്വാസവും അനുഭവങ്ങളും ഉണ്ട്. ഇവിടെ ഞാന്‍ അന്യനാണ്. എന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല“.

1995 എഴുതിയ ആദ്യത്തെ വരികള്‍!

നിഷാദ് said...

വായിച്ചു

kaithamullu : കൈതമുള്ള് said...

- നിര്‍വ്വികാരികള്‍ ആയ അവര്‍ അരുടെയും മുഖത്തു നോക്കാറില്ല.എപ്പോഴും അന്തതയിലേക്കു നോക്കുന്ന അവര്‍ ഏതൊ അന്യ ഗൃഹ ജീവികളാണെന്നും, വഴിതെറ്റി ഭൂമിയില്‍ എത്തിയാണെന്നും തോന്നും.
സന്ധ്യാ സമയത്ത് അവര്‍ ധ്യാനത്തില്‍ ഇരിക്കുന്നത് കാണാം.‘സങ്കല്‍പ്പത്തില്‍‘ ഇരിക്കുന്നു എന്നാണ് ആശ്രമ ഭാഷ.
--
സ്വയം സങ്കല്‍പ്പത്തില്‍ ഒന്ന് കേറി നോക്കാന്‍ തോന്നിയില്ലേ?

നട്ടപിരാന്തന്‍ said...

ബ്ലോഗ് വായിക്കാതെ ഒരു കമന്റ്.....

പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഈ പോസ്റ്റിനായി..... ഒരു പ്രിന്റ് എടുത്ത് വിശാലമായി വായിക്കണം.....

എന്നിട്ട് ബാക്കി.

അനൂപ്‌ കോതനല്ലൂര്‍ said...

:

സജി said...

നിഷാദ്, നന്ദി...
കൈതമുള്ള്.. എന്നിട്ടു വേണം, സ.മാധവന്‍ എന്നു പേരുകിട്ടാന്‍..ങും..
നട്ടപിരാന്തന്‍..അനൂപ് ..നന്ദി..

പൊറാടത്ത് said...

നാലും അഞ്ചും ഇന്ന് വായിച്ചു. ഇപ്പോൾ സസ്പെൻസ് കുറേശ്ശെയായി മാറുന്നുണ്ട് :)

നിരക്ഷരന്‍ said...

ഉത്തരം കിട്ടാതെ ഞാന്‍ വലയുന്നു അച്ചായാ.

ക്ഷമ പരീക്ഷിക്കാതെ അടുത്തത് പെട്ടെന്ന് പോസ്റ്റണം. ഒരു ആശ്രമജീവിതത്തിന്റെ ചിത്രം വരച്ചുകാണിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. പോസ്റ്റുകള്‍ക്ക് നീളം പോര എന്നതുമാത്രമാണ് എനിക്ക് പറയാനുള്ള പരാതി. വായിച്ച് നല്ല മൂഡായി വരുമ്പോഴേക്കും തീരുന്നു :(

yesseed said...
This comment has been removed by the author.
നിരക്ഷരന്‍ said...

ഭാഗം 6 എവിടേ അച്ചായോ ? കാലം കുറേ ആയല്ലോ ?

എന്തായാലും അച്ചായന്‍ എന്നുള്ള പേര് ലേലം ഉറപ്പിച്ചല്ലോ അല്ലേ ? :) അപ്പോ ഇനി ധൈര്യായിട്ട് വിളിക്കാം.

ചാണക്യന്‍ said...

ഉം...എന്നിട്ട്...

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല said...

അഞ്ചു വരെ ഒര്രയിരുപ്പിനു വായിച്ചു തീര്‍ഹത് ആറാം ഭാഗം എന്നാണ് അച്ചായ വരുന്നത്... കാത്തിരിക്കുന്നു.