Sunday, January 10, 2010

തപോവന യാത്രാ വിവരണം -5

ഹരിദ്വാര്‍ പട്ടണം നേര്‍ത്ത മൂടല്‍ മഞ്ഞില്‍ മുങ്ങി.ചിലര്‍ രോഡിന്റെ ഓരത്തു ചപ്പു ചവറുകളിട്ടു കത്തിച്ച് അതിനു ചുറ്റും ഇരുന്നു തീ കായുന്നു. തീ കുറയുന്നത് അനുസരിച്ചു ചവറുകള്‍ തീയിലേക്കു എറിഞ്ഞു കൊടുക്കുന്നുണ്ട്. കടകളെല്ലാം തന്നെ അടച്ചു കഴിഞ്ഞു. പകല്‍ മുഴുവന്‍ ഭക്തന്മാരെക്കൊണ്ടും സന്യാസിമാരെക്കൊണ്ടും കൊണ്ടു നിറഞ്ഞ ഹര്‍ദ്വാറിന്റെ നിരത്തുകള്‍ പൂര്‍ണ്ണമായും വിജനമായിരുന്നു. ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന പാലം കടന്നു ഞങ്ങള്‍ ഇക്കരെയെത്തി. സ്നാനഘട്ടില്‍ ആരുമില്ല. പാലത്തിന്റെ അവസാനം ഒരു കടല വില്‍പനക്കാരന്‍ കൂനിക്കൂടിയിരിക്കുന്നു. നിലക്കടല നിറച്ച ചാക്കിന്റെ നടുക്കു കനല്‍ നിറച്ച ഒരു തകര പാത്രം . ചൂടു കടല വാങ്ങിത്തിന്നു അയാളോട്, കുശലം പറഞ്ഞു.


തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..

2 comments:

Sherly Aji said...

ഒന്ന് പൂർത്തിയാക്കിക്കുടെ വേഗം.............!!!! ഇങ്ങനെ മുറിച്ച് എഴുതാതെ............

സജി said...

ഹ ഹ ..
പലകാര്യങ്ങള്‍ ഉണ്ട്, ഒരുമിച്ചു എഴുതാത്തതിന്റെ പിന്നില്‍,

1. ഒരുമിച്ച് എഴുതാനിരുന്നാല്‍ എന്റെ ജോലി പോകും
2. സീരിയല്‍ സ്റ്റൈലില്‍ ഒരു സസ്പെന്‍സു നില നിര്‍ത്തെണ്ടേ?
3.(ഇനി റിയല്‍ കാര്യം പറയാം), ഇതു എഴുതിക്കഴിഞ്ഞാല്‍ പിന്നെ സ്റ്റോക്കു തീരും. ഒന്നും പിന്നെ എഴുതാനില്ല. അതുകൊണ്ട് മാത്രമാണ് ഈ ഘണ്ഡശഃ പോസ്റ്റല്‍!


അപ്പൊ അടുത്ത ഭാഗം നാളെ വരും..