Sunday, June 22, 2008
5. മൂന്നാറിന്റെ മനോഹര ചിത്രങ്ങള്‍ !
മഞ്ഞ് മൂടിക്കിടക്കുന്ന താഴ്വരകള്‍.
ആനയിറങ്കല്‍ അണക്കെട്ടിന്റെ നിശ്ചല ജലാശത്തിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ട പച്ച കുന്നുകള്‍.
ഒറ്റയാന് മാരായി വളര്‍ന്നു നില്ക്കുന്ന സില്‍വര്‍ ഓക് മരങ്ങള്‍.
എങ്ങു നോക്കിയാലും തേയില തോട്ടത്തിന്റെ മനം കുളിര്‍പ്പിക്കുന്ന പച്ച നിറം..
അന്തരീക്ഷത്തെ ചൂഴ്ന്നു നില്ക്കുന്ന ഇളം തണുപ്പ്.
കാല്പിനകതെയെ ഉണര്‍ത്തുന്ന മനോഹരമായ അന്തരീക്ഷം..
മൂന്നാര്‍ ഒരിക്കല്‍ കണ്ടവര്‍ ആരും മറക്കില്ല.
ഇതുവരെ കാണാത്തവര്‍ക്കായി ആ മനോഹര ദൃശ്യത്തിന്റെ വാതായനങ്ങള്‍ ഞാന്‍ തുറക്കുന്നു..
അല്പം ചരിത്രം
AD.900 ല്‍ പാണ്ഡ്യ രാജാക്കന്മാരുടെ കാലത്തു കാല് നടയായി ചെങ്കുത്തായ മലകളും കൊടും കാടുകളും കടന്നു പാണ്ടി ദേശത്തു നിന്നും കുടിയേറിയ “മുതുവാന്മാര്” ആയിരുന്നു മൂന്നാറിന്റെ ആദിവാസികള്‍.പല്ലനാട്,മറയൂര്‍,കാന്തല്ലൂര്‍,വട്ടവട,കോവിലൂര്‍ എന്നീ അഞ്ചു നാടുകളുടെ ആദിവാസി മൂപ്പന് ആയിരുന്ന കണ്ണന് തേവരുടെ പേരില്‍ നിന്നും ആണ് ഈ ഹൈ റേഞ്ച് മല നിരകള്‍ക്ക് കണ്ണന് ദേവന് മലകള്‍ എന്നും, പിന്നീട് അവിടുത്തെ തേയില തോട്ടത്തിനും ആ പേരും ലഭിച്ചത്
AD.1157ല്‍ പാണ്ഡ്യ രാജാവായിരുന്ന ചരായു വര്‍മ്മ, ചോള രാജാവായിരുന്ന കോലുത്തുംഗനോടു തോറ്റു തന്റെ അനവധിയായ സ്വത്തുക്കളുമായി ഗൂഡല്ലൂരിലേക്കു പാലായനം ചെയ്തു. അവിടെ പാണ്ഡ്യമഗലം എന്ന ഒരു നാട്ടു രാജ്യം സ്ഥാപിച്ചു. കേരള സംസ്കാര ശീലിച്ച അദ്ദേഹം, തെക്കന്‍കൂര്‍ രാജാവിന്റെ കൈയില്‍ നിന്നും പൂഞ്ഞാറില്‍ 500 ഏക്കര്‍ സ്ഥലം വിലക്കു വാങ്ങി, കോട്ടാരവും ക്ഷേത്രവും പണി കഴിപ്പിച്ചു.ക്രമേണ പൂഞ്ഞാര്‍ രാജ കുടുംബം ശക്തി ആര്‍ജ്ജിക്കുകയും, രാജ്യം വളര്‍ന്ന്, AD.1425 ആകുമ്പോഴെക്കും ,കോതമംഗലം,നേരിയമംഗലം,അഞ്ചു നാട്, തമിഴ് നാട്ടിലെ പഴനി, ഡിണ്ടികല്‍ ഉള്‍പ്പെട്ട വലിയ നാട്ടു രാജ്യം ആയി ത്തീര്‍ന്നു.
കണ്ണന് ദേവന് മല നിരകളില്‍ കൃഷിക്കുള്ള സാധ്യത തിരിച്ചറിഞ്ഞ ജെ.ഡി. മണ്‍റോ സായിപ്പ് പൂഞ്ഞാര്‍ രാജാവ് കേരള വര്‍മ്മയില്‍ നിന്നും 99 വര്‍ഷത്തെ പാട്ടക്കരാറില്‍ AD.1877 വാങ്ങിയതാണ് ഇന്നു കാണുന്ന മൂന്നാര്‍. AD.1964ലാണ് വ്യവസായ ഭീമന് ആയ റ്റാറ്റാ ഇത് സ്വന്തമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇന്ന് ഈ സ്ഥലം പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ വകയാണ്.
പഴയ മൂന്നാര്‍
വിദേശ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇരുന്ന കാലം മൂന്നാറിന്റെ സുവര്‍ണ്ണ കാലഘട്ടം ആയിരുന്നു.
1. 1892- ആദ്യത്തെ അഞ്ചല്‍ ആപ്പിസ് ദേവികുളത്ത്
2. 1890 -ആദ്യത്തെ റെയില്‍ പാത- കുണ്ടള വാലി പദ്ധതി
ആദ്യത്തെ ട്രൈയിന്
മൂന്നാറിലെആദ്യത്തെ ട്രയിന്‍ യാത്ര
അന്നത്തെ ഒരു റയില്‍വേ സ്റ്റേഷന്
3. 1927- മൂന്നാര്‍ -കോയമ്പതൂര്‍ റോഡ് പണി കഴിപ്പിച്ചു
4. 1931- മൂന്നാര്‍ -നേരിയമംഗലം റോഡ് പണി കഴിപ്പിച്ചു
1931 പണികഴിപ്പ്പിച്ച നേരിയമംഗലം പാലം
5. 1939- രാജ്യത്തെആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസലില്‍
ഇന്നത്തെ മൂന്നാര്‍ ഒരു ദൃശ്യം കൂടി..
പെരിയകനാല്‍ വെള്ളച്ചാട്ടം
പുഴകളും, ജലാശയവും,പച്ച കുന്നുകളും നിറഞ്ഞ മൂന്നാറില്‍ തന്നെയാകട്ടെ ഈ അവധിക്കാലം. ഏതു ഉത്തരേന്‍ഡ്യന്‍ വിനോദ കേന്ദ്രത്തേക്കാളും സുരക്ഷിതവും മനോഹരവുമായ എന്റെ സ്വന്തം നാട്ടിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.
ആഹാരം സ്വന്തമായി പാകം ചെയ്തു കഴിക്കുവാനുള്ള സൌകര്യം ഉള്‍പ്പടെ, അനേകം ഹോം സ്റ്റേകളും,ഹോട്ടലുകളും ചുരുങ്ങിയ ചിലവില്‍ മൂന്നാറില്‍ ലഭ്യമാണ്.
ഞാനും,മൂന്നാറും പിന്നെ..
O.T.ഇതില്‍ കൊടുത്തിരിക്കുന്ന മൂന്നാര്‍ കാഴ്ചകളുടെ വലിയ പതിപ്പുകള്‍(3456x2406)എന്റെ സ്വന്തവും,സൌജന്യമായി ലഭിക്കുന്നതും ആണ്. ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ മെയില്‍ ചെയ്യുക.
Subscribe to:
Post Comments (Atom)
8 comments:
മൂന്നാറിന്റെ ചിത്രങള്‍ മനോഹരമായിരിക്കുന്നു,
നന്നായിരിക്കുന്നു..
പടവും വിവരണവും...
മനസ്സ് കുളിര്‍പ്പിക്കുന്ന ചിത്രങ്ങള്‍. വിവരണവും നന്ന്. :-)
അടുത്താണെങ്കിലും ഇതെവരെ
പോകാന്‍ കഴിഞ്ഞിട്ടില്ല...
.ഇനിയെങ്കിലും പോയെ
തീരൂ..ഈ സജി കാരണം....
ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്.
പ്രിയ സജി,
ആദ്യം ഞാന്‍ നന്ദി പറയുന്നു മൂന്നറിന്റെ ഈ സൌന്ദര്യത്തെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചതിന്...
ഏകദേശം ഒരു വര്‍ഷം മുമ്പ് ഒരു മൂന്നാര്‍ യാത്രയ്ക്കിടയിലാണ് എന്റെ ജീവിതത്തിലെ വസന്തകാലവും സ്വപ്നങ്ങളും അവസാനിച്ചത്....
ഇനിയൊരിക്കല്‍ കൂടി അവിടേയ്ക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല....ഒന്നും ഓര്‍ക്കാന്‍ എനിക്ക് കഴിയില്ല...
എന്നാലും ഞാന്‍ എറെ ഇഷ്ടപ്പെടുന്നു മഞ്ഞിറങ്ങുന്ന സ്വപ്നങ്ങള്‍ പൂക്കുന്ന ആ താഴ്വര....
സസ്നേഹം,
ശിവ.
"3. 1900- രാജ്യത്തെആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസലില്‍ "
1900
ee date thettalle
pts, ബാജി, ബിന്ദു, നിഗൂഡഭൂമി, വാല്മീകി..ഇതിലെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ശിവ..എന്തുപറ്റി...? അറിഞ്ഞുകൂടയെങ്കിലും .ശിവന്റെ വേദനയില്‍ ഞാനും പങ്കുചേരുന്നൂ..
സുന്ദരന്‍...താങ്കള്‍ പറഞ്ഞത് ശരിയാണ്. നന്ദി. 1939 ആണ് ശരി. തിരുത്തിയിട്ടുണ്ട്.
ഒരിക്കല്‍ കൂടി നന്ദി..
Post a Comment