Wednesday, July 16, 2008

11. പ്രേമം ഫോണ്‍ വഴി.

മാത്തപ്പന്‍ ഈരാ‍റ്റു പേട്ടയില്‍ നിന്നും സകലം പിടുത്തവും വിട്ടാണ് പാലാ വഴി ഡല്‍ഹിയില്‍ എത്തിയത്.
പിന്നെ കുറച്ചു കാലത്തേക്ക് നാടിനും നാട്ടാര്‍ക്കും മാത്തപ്പനേപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു.

ഇപ്പോള്‍,തലസ്ഥനത്ത് മാത്തന്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനിയുടെ ഡയറക്ടര്‍ ആണ്.

കോട്ടിന്മേല്‍ കൊട്ടും ടൈയ്യും പപ്പാസും ഇട്ട് വല്യ പത്രാസിലാണത്രെ നടപ്പ്.

ഈരാറ്റുപേട്ടയില്‍ ആയിരുന്നപ്പോല്‍,രാവിലെ കിഴക്കോട്ടു തിരിഞ്ഞു എഴുന്നേറ്റാല്‍ അന്ന് കിഴക്കോട്ടു പോകുന്ന പ്രകൃതം ആയിരുന്നു.

മാത്തപ്പന്റെ വളര്‍ച്ച ഞങ്ങള്‍ക്ക് അത്ഭുതമായി.

ഗതികിട്ടാത്ത ഞങ്ങള്‍ ‍എല്ലാം,വണ്‍ ബൈ വണ്‍ ആയി ഡല്‍ഹിക്കു പോകാനുള്ള തീരുന്മാനം കൈക്കൊണ്ടു.

പള്ളിപറമ്പില്‍ തന്നെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന പൂവത്തിനല്‍ ഔസേപ്പച്ചന്റെ സീമന്ത പുത്രന്‍
ജോപ്പച്ചനാ‍ണ് ആണ് ആദ്യ നറുക്ക് വീണത് .

പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്ന മറ്റൊരു പാലക്കാരന്‍. മദ്യം കൈകൊണ്ടു തൊടില്ല,സ്ട്രോ ഇട്ടും കുടിക്കത്തില്ല, നേരിട്ടു കുപ്പിയില്‍ നിന്നു കുടിക്കാനാണ് മൂപ്പര്‍ക്ക് ഇഷ്ടം.

ടെയിന്‍ ടിക്കെറ്റ് എടുക്കുമ്പോള്‍ ഒന്നു രണ്ടു വട്ടം കമ്പ്യൂട്ടര്‍ കണ്ടിട്ടുണ്ട്. അതാണ് കോളിഫിക്കേഷന്‍.

വര്‍ഷങ്ങള്‍ ചിലത് കഴിഞ്ഞു..

സൌത് എക്സിലെ കോര്‍പറേറ്റ് ഓഫീസില്‍ കറങ്ങുന്ന രണ്ടു കസേര. ഒന്നില്‍ മാനേജിങ് ഡൈറക്ടര്‍ മാത്തന്‍. അടുത്ത കസേരയില്‍,പാലക്കാരന്‍ പാര്‍ട്നര്‍ ജോപ്പച്ചന്‍.ആകെ രണ്ടു സ്റ്റാഫ് മാത്രമേ ഉള്ളൂ, അവരാണ് ആ കസേരയില്‍ ഇരുന്നു കറങ്ങുന്നത്.

രണ്ടാളും തിരക്കിട്ട് ആരെയോ വിളിക്കുകയാണ്.

മാത്തന്റെ കാള്‍:

“ഹല്ലോ.. നാനാവതി ഹോസ്പിറ്റല്‍ ?”

“യേസ്”
“പ്ലീസ് കണക്റ്റ് ഗൈനക്കോളൊജി!”
“പ്ലീസ് വൈറ്റ്”


“ഹല്ലൊ ഗൈനക്കോളൊജി?“
“യെസ്...“ മലയാളി പെണ്‍കോടിയുടെ ശബ്ദം!
“മലയാളി ആണല്ലേ..?”

മൌനം

“ബിന്ദു ഉണ്ടോ?”
“ബിന്ദു....ബിന്ദു ഇല്ലല്ലോ..സിന്ധു ആണോ?”

“ഉം...അതെയെന്നു തോന്നുന്നു..ഒന്നു കൊടുക്കമോ?”
“അയ്യോ, ഇപ്പോള്‍ പറ്റില്ലല്ലോ”
“അതെന്താ..?”
“ലേബര്‍ റൂമില്‍ ആണ്”
“അതു ശരി. എപ്പോള്‍ കഴിയും?”
“വൈകുംകെട്ടോ..അവളുടെ കഴിഞ്ഞ പ്രസവവും കോമ്പ്ലികറ്റഡ് ആയിരുന്നു..”

“അയ്യേ.... സിന്ധു നേഴ്സ് ആല്ലേ..? പ്രസവിക്കാന്‍ വന്ന സ്ത്രീയാണോ?”

“എന്താ, നേഴ്സിന് പ്രസവിക്കാന്‍ പാടില്ല്ലേ?”

ക്ടിം!..

മാത്തന്‍ ഫോണ്‍ വച്ചൂ എന്നിട്ടു മെല്ലെ പറഞ്ഞു .‘അതു ചീറ്റിപ്പോയി..‘



ഇതേസമയം, ജോപ്പച്ചന്റെ ഫോണ്‍ മെല്ലെ ക്ലച്ച് പിടിച്ചു തുടങ്ങി..

“സാലി അല്ല ..ഞാന്‍ ലാലിയാ...”

“എനിക്കു പേര് തെറ്റിയതായിരിക്കും“ ജോപ്പച്ചന്‍.
“ലാലിയുടെ ഒരു ആങ്ങള ഇവിടെ ഉണ്ടായിരുന്നൊ?”

“ഉവ്വല്ലോ കുറച്ചു നാള്‍ പുന്‍പായിരുന്നു..ഇപ്പോള്‍ സൌദിയില്‍ ആണ്, എന്താ അറിയുമൊ?”

“അപ്പോള്‍ എനിക്കു ആളെ തെറ്റിയില്ല...”

ജോപ്പച്ചന്‍ ടൈ അല്പം ലൂസാക്കി, കസേരയില്‍ ചാഞ്ഞിരുന്നു.

“ലാലിയും ഗള്‍ഫിനു പോകാന്‍ നില്‍ക്കുകയായിരുക്കും..അടുത്തമാസം ഇവിടെ വച്ച് ഇന്റെര്‍വ്യൂ ഉണ്ടല്ലോ!”

“എന്റെ അരുവിത്തുറ വല്ല്യച്ചാ ഞാന്‍ അറിഞ്ഞില്ല. അല്ലേലും ഈ കള്ളികള്‍ ഒരെണ്ണം പറയില്ല!, നേരാണോ ഇപ്പറഞ്ഞെ?“

“ലാലിയോട് നുണ പറഞ്ഞിട്ട് എനിക്ക് എന്നാ കിട്ടാനാ?”

“അതു നേരാ..”
“ പിന്നെ ലാലീ.. എനിക്ക് പോകണം. കുര്‍ബ്ബാനക്ക് നേരം ആകുന്നു. ഇന്നു പോട്ടയിലെ ധ്യാനഗുരുവിന്റെ പ്രസംഗം ഉണ്ട്. ഇന്റര്‍വ്യൂവിന്റെ വിശദ വിവരങ്ങള്‍ നാളെ വിളിച്ചു പറയാം“

“ഓ...പള്ളില്‍ പോക്കു മുടക്കാറില്ല അല്ലേ?“

“ഏതെങ്കിലും ഒരു കുര്‍ബ്ബാന , അത് എന്നും ഞാന്‍ കാണും. പിന്നെ നാളെയും ഈവനിങ് ഡ്യൂട്ടി ആണോ?”
“ അതെ, ഇന്റര്‍വ്യൂന്റെ കാര്യം ഒന്നു തിരക്കുമോ?”

“തിരക്കാം..ബൈ..”
“ബൈ.”

ജൊപ്പച്ചന്‍ കട്ടു ചയ്ത ഫോണും ചവിയില്‍ വച്ച് കുറെ നേരം അനങ്ങാതെ ഇരുന്നു...
പിന്നെ മൌത് പീസില്‍ ഒന്നു മൃദുവായി ചുംബിച്ചിട്ട് മെല്ലെ എഴുന്നെറ്റു.

അന്ന് ഉച്ചക്ക് കമ്പ്യൂട്ടര്‍ നന്നാക്കാന്‍ അറിയാത്തതു കൊണ്ട് കസ്റ്റമര്‍ ഓടിച്ച സംഭവം, ജോപ്പച്ചന്‍ മറന്നു...
നാളെ ഓടാന്‍ വണ്ടിയില്‍ പെട്രോള്‍ ഇല്ല എന്നകാര്യം ജോപ്പച്ചന്‍ മറന്നു..
പെട്രോള്‍ അടിക്കാന്‍ പോക്കറ്റില്‍ കാശില്ല എന്ന കാര്യവും ജോപ്പച്ചന്‍ മറന്നു.

മാത്തന്‍ അസൂയയും നിരാശയും പുറത്തുകാണിക്കാതെ അഭിനന്ദിച്ചു,

“അപ്പോള്‍ ഒരുത്തി കൊത്തി!”

ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ ആണ് ലാലി ഓര്‍ത്തത്..അയ്യോ പേര് ചോദിച്ചില്ലല്ലോ! അങ്ങളയെ എങ്ങിനെ അറിയുമെന്നാ പറഞ്ഞെ?..നമ്പര്‍ ആരു തന്നു എന്ന് പറഞ്ഞായിരുന്നൊ...ആ.. നാളെ ചോദിക്കാം..

എങ്കിലും ആ ചുണ്ടില്‍ ഒരു ചെറു ചിരി തങ്ങി നിന്നു.

പിന്നെ കാളുകളുടെ ഒരു പ്രവാഹം.ഇണക്കങ്ങള്‍ ..പിണക്കങ്ങള്‍..കൊഞ്ചലുകള്‍..

ഈ ദിവസങ്ങളില്‍ എല്ലാം മാനേജിങ് ഡൈറക്ടര്‍ മാത്തന്‍ വിളി നിര്‍ബാധം തുടരുകയാരിയുന്ന. ഹോസ്പിറ്റലില്‍ നിന്ന് ഹോസ്പിറ്റലിലേക്ക് , വാര്‍ഡില്‍ നിന്നു വാര്‍ഡിലേക്ക്..

നാളുകള്‍ക്കു ശേഷം,

”നാളെ എനിക്ക് അവധിയാണ്, ഞാന്‍ ലാലിയെ കാണാന്‍ വരുന്നു..“

ലാലി ജോപ്പച്ചനെ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല

“അയ്യോ, ജോപ്പച്ചാ വേണ്ട, വേണ്ട..”

“ലാലി കൊച്ചേ ഒന്നും പറയണ്ട, ഞങ്ങള്‍ 4 മണിക്ക് അവിടെ ഉണ്ട്. ഒകെ?”

ജോപ്പച്ചന്‍ ഒരു തടവു ശൊന്നാല്‍ നൂറു തടവു ശൊന്നമാതിരി!

സൌത് എക്സില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരെയാണ് ഹോസ്പിറ്റല്‍.
വണ്‍ വേയ്ക്കുള്ള പെട്രോള്‍ ജോപ്പച്ചന്‍ കരുതിയിട്ടുണ്ട്.
ഒരു നല്ല കാര്യത്തിനു പോവുകയല്ലേ, തിരിച്ചു വരാനുള്ളതു അന്നേരം നോക്കാം!

ഇല്ലെങ്കില്‍ പലപ്പോഴും ചെയ്യാറുള്ളതുപോലെ, ബൈക്കില്‍ പിടിച്ച് നടക്കാം.
(ബൈക്ക് ഉന്തിക്കൊണ്ടു പോവുക എന്നത് പഴയ ശൈലിയാണ്.)

ജോപ്പച്ചന്‍ അതിവേഗം ബൈക്കു പറത്തുന്നു..
മാത്തപ്പന്‍ പുറകില്‍ കട്ടിപ്പിടിച്ചു ഇരിക്കുന്നു..
“ജോപ്പച്ചാ...“
“എന്തോ..”
“ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ..”

“ഉം...”
“ലാലി സുന്ദരിയായിരിക്കും അല്ലേ..”
“ഉം...”
“നീ ഭാഗ്യവാണെടാ, നിന്റെ സംസാരം പെണ്ണുങ്ങള്‍ക്ക് ഇഷ്ടപ്പെടും“
മൌനം
“ഞാന്‍ ഒരു കാര്യം പറയട്ടെ?”
“ഉം..”
“നിന്നെ ലാലി കണ്ടിട്ടില്ലല്ല്ലൊ..”
“ഇല്ല”
“അവിടെ ചെല്ലുമ്പോള്‍.."

“അവിടെ ചെല്ലുമ്പോള്‍..?“

“ഞാനാണ്‍ ജോപ്പച്ചന്‍ എന്നു പറയണം..പ്ലീസ്”

ജോപ്പച്ചന്റെ ഉള്ള് ഒന്നു കാളി, എങ്കിലും ബൈക്കു പാളാതെ നോക്കി.

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...
മാത്തന്‍ കൊത്തിപ്പൊയി..
ഈ മാത്തപ്പന്‍ കൊത്തിപ്പോയി...

ജോപ്പച്ചനറിയാം..ഇനി രക്ഷയില്ല....

നിറഞ്ഞ മിഴിയും..തളര്‍ന്ന മൊഴിയും, ആയി ജോപ്പച്ചന്‍,
“മാത്തപ്പാ അതു..”
“ജോപ്പച്ചാ ഒന്നും പറയരുത്..പ്ലീസ്”

ബൈക്കിന്റെ വേഗത കുറഞ്ഞു.

“ശരി ഞാന്‍ പുറത്ത് നില്‍ക്കാം, നീ തന്നെ പോയി ..“

ബൈക്കു നില്‍ക്കൂന്നതിനു മുന്‍പേ ടൈയ്യും സെറ്റപ്പ് ചെയ്ത് മാത്തപ്പന്‍ ഇറങ്ങിഓടി.

ജോപ്പച്ചന്‍, ചെന്ന് ജെനറല്‍ വാര്‍ഡിലെ പുറത്തെ ബഞ്ചില്‍ തളര്‍ന്ന് ഇരുന്നു..

തൊട്ടപ്പുറത്ത്, ദ്രോഹി..മാത്തന്‍..

“ഇപ്പോള്‍ വരും ലാലി..” അരോ പറയുന്നത് ജോപ്പച്ചനു കേള്‍ക്കാം..

അല്പ നിമിഷത്തിനുള്ളില്‍, അകത്തു നിന്നും ഒരു പരിഭ്രമിച്ച വിളി.

”ജോപ്പച്ചാ...?”മാത്തപ്പനാണ്.
അയ്യോ, അവനു അബധം പറ്റിയോ...അവനല്ലേ ജൊപ്പച്ചന്‍...ഞാന്‍ മാത്തപ്പനല്ലേ..

മാത്തപ്പന്‍ പുറത്തുകടന്നു..“ഏടാ നീ ജോപ്പച്ചനല്ലേ?“

മാത്തന്‍ “ അല്ല നീ തന്നെയാ ജോപ്പച്ചന്‍..”

പെട്ടെന്ന് നടി ഫൊലോമിനയെ പ്പൊലൊരു സ്ത്രീ വെളിയില്‍ വന്നു.

“ലാലി എന്ത്യേ..”ജോപ്പച്ചന്‍ ആ സത്രീയോടു ചോദിച്ചുചോദിച്ചു..

മാത്തന്‍ വാതില്‍ക്കലേക്ക് ഓടിക്കൊണ്ട് വിളിച്ചു പറഞ്ഞു,

“അതു തന്നെയാണെടാ ജോപ്പച്ചാ നിന്റെ ലാലി..”



(ഇതിലെ ചില കഥ പാത്രങ്ങള്‍‍ക്ക്,ജീവിച്ചിക്കുന്നവരുമായി സാമ്യം കണ്ടേക്കാം,അത് യാദൃച്ഛികമല്ല!)

12 comments:

സജി said...

“ജോപ്പച്ചാ...“
“എന്തോ..”
“ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ..”
“ഉം...”
“ലാലി സുന്ദരിയായിരിക്കും അല്ലേ..”
“ഉം...”
“നീ ഭാഗ്യവാണെടാ, നിന്റെ സംസാരം പെണ്ണുങ്ങള്‍ക്ക് ഇഷ്ടപ്പെടും“
മൌനം
“ഞാന്‍ ഒരു കാര്യം പറയട്ടെ?”
“ഉം..”
“നിന്നെ ലാലി കണ്ടിട്ടില്ലല്ല്ലൊ..”
“ഇല്ല”
“അവിടെ ചെല്ലുമ്പോള്‍.."
“അവിടെ ചെല്ലുമ്പോള്‍..?“
“ഞാനാണ്‍ ജോപ്പച്ചന്‍ എന്നു പറയണം..പ്ലീസ്”

കുഞ്ഞന്‍ said...

സജി മാഷെ..

മാത്തപ്പന്റെ പേര് ഇപ്പോള്‍ സജീന്നാണൊ..?

ഇപ്പോള്‍ ഓര്‍ക്കൂട്ട് കഥകള്‍ ഇതുപോലെ ഒരുപാട് ഇറങ്ങുന്നുണ്ട്..അതിനാല്‍ ക്ലൈമാക്സ് അവസാ‍നിക്കുനതിനു മുമ്പ് പുടികിട്ടി..!

എന്നാലും സജിമാഷിന്റെ തിരക്കഥ സ്വാറി ആത്മകഥ വായിക്കാന്‍ രസമുണ്ട്.

ശ്രീ said...


ടെയിന്‍ ടിക്കെറ്റ് എടുക്കുമ്പോള്‍ ഒന്നു രണ്ടു വട്ടം കമ്പ്യൂട്ടര്‍ കണ്ടിട്ടുണ്ട്. അതാണ് കോളിഫിക്കേഷന്‍.”

രസകരം മാഷേ.
:)

ബാജി ഓടംവേലി said...

രസകരം മാഷേ.

Sharu (Ansha Muneer) said...

വായിച്ചു, ചിരിച്ചു,, കൊള്ളാം :)

Sharu (Ansha Muneer) said...

വായിച്ചു, ചിരിച്ചു,, കൊള്ളാം :)

സജി said...

കുഞ്ഞാ.. ഈ മാത്തപ്പനേം, ജോപ്പച്ചനേം ഞാന്‍ ഇതില്‍ കൊണ്ടുവന്നു കമന്റ് ഇടീക്കും!..എന്നിട്ടു പറയാം ബാക്കി

ശ്രീ, ബാജി, ഷാരു ..ശുക്രിയാ...

പ്രിയപ്പെട്ടവരെ, ഇത് ഇതുപോലെ തന്നെ നടന്നതാ..ഇച്ചിരെ മസാലയേ ഞാന്‍ ഇട്ടിട്ടുള്ളൂ...

siva // ശിവ said...

വായിച്ചു...രസകരം...

malappuramkathi said...

നന്നായിരിക്കുന്നു.ഭാഷയും നറ്മവും

saju john said...

അച്ചായോ....... ഇരുന്നു പൊട്ടിചിരിക്കാൻ ഇത്തരം കഥകൾ ഇനിയും വരട്ടെ......

ആൾ സകലകലാവല്ലഭൻ തന്നെ....ഇതിലാരാ ശരിക്കും മാത്തപ്പൻ?

dra1gon said...

ഹലോ ബ്ലോഗ് കലക്കുന്നുണ്ട്,തുടരട്ടെ.

സജി said...

ശിവാ, മലപ്പുറംകത്തി, ..നന്ദീസ്

നട്ടപിരാന്താ, മത്തപ്പന്‍ ഉടനെ വരും!

jmony- പ്രൊത്സാഹനത്തീനു നന്ദി..

മാത്തപ്പാ, ജൊപ്പച്ചാ...ഓടിവായോ..