Wednesday, October 15, 2008

ചിട്ടി ആയി ഹൈ..

ഏതോ സ്നേഹിതൻ പറഞ്ഞു, പങ്കജ് ഉദാസിന്റെ ചിട്ടി ആയി ഹൈ എന്ന ഗസൽ വളരേ നന്നാണെന്ന്. അന്ന് തന്നെ ഒരു കാസറ്റ് വാങ്ങി കേട്ടു. വളരേ മനോഹരമായ ഈണവും പങ്കജിന്റെ മധുരമായ സ്വരവും! പക്ഷെ ഉറുദുവിലുള്ള വരികളായിരുന്നതിനാൽ കാര്യമായൊന്നും മനസ്സിലായില്ല.

ആയിടക്ക് അബഹ (സൌദി അറേബ്യ)യിൽ നിന്നും കുറേ കെട്ടിടനിർമ്മാണ സാധനങ്ങൾ ഞങ്ങളുടെ കമ്പനി വാങ്ങിച്ചു. അതു കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം എനിക്കായിരുന്നു. ഒന്നു രണ്ട് ട്രെയിലർ നിറച്ച് മുറബുഅ (തടി), ഹല്ലാത്ത (മിക്സർ മെഷീൻ) ഗംത (ക്ലാമ്പ്) തുടങ്ങിയവയുണ്ട്. ഏതായാലും കുറേ സമയം കിട്ടും, ഗസൽ കാസറ്റും കയ്യിലെടുത്തു.

രാവിലെ തന്നെ അബഹയിലെത്തി. നല്ല തണുപ്പുള്ള സ്ഥലം. ജോലിക്കാർ പണി തുടങ്ങി. ഞാൻ പതിയേ നടക്കാനിറങ്ങി. ഏതെങ്കിലും ഒരു ഹൈദ്രാബാദിയേയൊ യു.പി.ക്കാരനേയോ കണ്ടുപിടിക്കണം. കാസറ്റ് കേൾപ്പിച്ച് അർത്ഥം പറയിക്കണം.

പക്ഷെ തരപ്പെട്ടത്, ഒരു പാക്കിസ്ഥാനിയെയാണ്. ചെമ്പൻ മുടിയും പൂച്ചക്കണ്ണുകളുമുള്ള വൃദ്ധനായ ഒരു പഠാണി. പഠാണികൽ പൊതുവേ പോഷ്തു സംസാരിക്കുന്നവരാണ്. ഉറുദു പണ്ഡിതന്മാർ കുറവാണ്.
എന്റെ വിനയപുരസ്സരമുള്ള അഭ്യർത്ഥന പഠാണി തള്ളിക്കളഞ്ഞില്ല. ഞങ്ങൾ തൊട്ടടുത്ത അയാളുടെ മുറിയിൽ ചെന്നു. തീരേ വൃത്തിയില്ലാത്ത അയാളുടെ മുറിയുടെ മൂലക്ക് ഒരു വില കുറഞ്ഞ കാസറ്റ് പ്ലെയർ.

ചിട്ടി ആയി ഹൈ ആയി ഹൈ
ചിട്ടി ആയി ഹൈ.


ഇടക്കിടക്ക് അയാൾ നിറുത്തും. വളരേ പതിഞ്ഞ ശബ്ദത്തിൽ അർത്ഥം വിശദീകരിച്ചു തരും. ദീർഘവർഷങ്ങൾ അറേബ്യൻ മരുഭൂമിയിൽ കഷ്ടപ്പെട്ടതിന്റെ അടയാളങ്ങൾ അയാളുടെ മുഖത്തുണ്ടായിരുന്നു.

ഓരോ വരികൾ കഴിയുംതോറും അയാളുടെ ഭാവം മാറി വരുന്നതു പോലെ തോന്നി.

ബഡെ ദിനോം കേ ബാദ്, ബേവത്നോകി യ്യാദ്..
ബദന്‍ കീ മിട്ടീ ആയി ഹേ..


നാളുകൾക്കു ശേഷം വന്ന കത്ത്, എന്റെ ജന്മനാടിന്റെ ഒരുപിടി മണ്ണ്, ഞാൻ ഓടി നടന്നു വളർന്ന എന്റെ കൊച്ചു ഗ്രാമത്തിലെ ഒരു തുണ്ടു ഭൂമി എന്റെ കയ്യിൽ വന്നതു പോലെ. വളരേ നാളുകൾക്കു ശേഷം ഞാൻ എല്ലാം ഓർത്തു പോകുന്നു...എല്ലാം..

പന്മജ് ഉദാസിന്റെ ശബ്ദം ഉച്ചസ്ഥായിയിലെത്തി.

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ ഏക് പൈഗാമ് ലിഖാഹേ..


കൊതി തീരുവോളം ഒരിക്കലും ഒരുമിച്ചിരിക്കാൻ കഴിയാതെ,
എന്നും പറന്നു പോകുന്ന ഭർത്താവിനെ ഓർത്തു കൊണ്ട്, അങ്ങകലെ ഏതോ കുഗ്രാമത്തിൽ കഴിയുന്ന ആ പഠാണി സ്ത്രീയെ ഞാനോർത്തു. ..
അനാഥത്വം നിഴലിക്കുന്ന പഠാണിക്കുട്ടികൾ.
അയാളുടെ ശബ്ദത്തിന് നേരിയ ഇടർച്ച തോന്നിയോ? പക്ഷെ എനിക്കയാളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല്ല്ല...അയാളുടെ വാക്കുകൾ ദൃശ്യങ്ങളായി മാറുകയായിരുന്നു.

യേ പര്‍ദേസ് പേ ഗാനേ വാലെ ..
ലൌട്ട് കേ ഫിര്‍ ന ആനേ വാലേ..

തിരിച്ചു വരാൻ കഴിയാതെ നാടു വിടേണ്ടി വന്നവരേപ്പറ്റി പറയുമ്പോഴേക്കും അയാൾക്ക് തുടരാൻ ആയില്ല. കുഴിഞ്ഞ കണ്ണുകളിൽ ഒരു വല്ലാത്ത ഭാവം! അയാൾ ഇരുന്ന കട്ടിലിൽ പതിയെ കിടന്നു. ഹൃദയം തകർക്കുന്ന വരികൾ തുടർന്നു..

പഞ്ചി പിഞ്ചര തോഡ് കെ ആജാ..
ദേസ് പരാസ്..


കൂടു തകർത്തു പറന്നു വരാൻ വിളിക്കുന്ന ഇണക്കിളിയുടെ നെഞ്ചു പിടഞ്ഞ കരച്ചിൽ ഞാൻ കേട്ടു. ആരും അർത്ഥം പറഞ്ഞു തരേണ്ടി വന്നില്ല.


(മറ്റൊരു പാട്ടു പോസ്റ്റു കൂടി.. ഒരു പഴയ പോസ്റ്റ്)

26 comments:

സജി said...

ഈ പാട്ടു ഇവിടെ കേള്‍ക്കാം

യാരിദ്‌|~|Yarid said...

പങ്കജ് ഉദാസിന്റെ നല്ല ഗസലുകളിലൊന്നാണ്‍ ചിട്ടി ആയി ഹെ . എന്റെ ഏറ്റവും ഇഷ്ടപെട്ട ഗസലുകളിലൊന്നും. ഇപ്പൊ ഈ പോസ്റ്റ് വായിച്ചപ്പൊ ഒന്നു കൂടീ കേട്ടു...താങ്ക്സ് ഫോര്‍ ദിസ് പോസ്റ്റ്..:)

Ajith said...

really touching....

Rasheed Chalil said...

പങ്കജ് ഉഥാസിന്റെ ഗസലുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ... ഓരോ വരികളിലും നിറച്ചത് പ്രവാസിയുടെ മനസ്സ് . നാട്ടില്‍ അവനേയും കാത്തിരിക്കുന്ന കണ്ണുകളുടെ മനസ്സ്. ഗയകന്റെ ശബ്ദത്തോടൊപ്പം സഞ്ചരിച്ചാല്‍ അവസാനമാവുമ്പോഴേക്ക് കണ്ണ് നിറഞ്ഞിരിക്കും...


പഹലേ ജബ് തൂ ഖത് ലിഖ്ത്താ ഥാ...
കാഗസ് മെ ചെഹ് രാ ദിഖ്താ ഥാ...
ബന്ദ് ഹുവാ യെ മേല്‍ ഭി അബ് തോ,
ഖത് മ് ഹുവാ യെ ഖേല് ഭി അബ് തൊ
ഡോലീ മെ ജബ് ബൈട്ടി ബഹ് നാ,
രസ്താ ദേഖ് രഹേ ഥേ നയ്ന...
മെ തൊ ബാപ്പ് ഹും മേരാ ക്യാഹെ...
തേരി മാം കാ ഹാല് ബുരാഹെ..
തേരീ ബീവി കര്‍ത്തിഹെ സേവാ...
സൂരത്ത് സേ ലഗ്ത്തി ഹെഹ് ബേ വാ..
തൂ നേ പൈസാ ബഹുത്ത് കമായാ...
ഇസ് പൈസേ നെ ദേശ് ചുഡായാ..
പഞിപിഞ്ജരാ തോഡ് കെ ആ ജാ...
ദേശ് പരആയാ ചോഡ് കെ ആ ജാ...
ആ ജാ ഉംറ് ബഹുത്ത് ഹെ ചോട്ടീ...
അപ്നി ഗര്‍ മെ ഭി ഹെ റോട്ടി..

(അവസാന വരികള്‍)

കുഞ്ഞന്‍ said...

സജി മാഷെ..

യാദൃശ്ചികത എന്നു പറയുന്നത് ഇതിനെയാണല്ലെ. ഈ ഗസലിന്റെ അര്‍ത്ഥം ഈ കാസറ്റ് കേള്‍ക്കാന്‍ പോയ കഥയിലൂടെ എത്ര ഭംഗിയായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആ ലിങ്കിലൂടെ പോയാല്‍ അവര്‍ (യൂറ്റൂബ്) ക്ഷമാപണം പറയുന്നു.

കുഞ്ഞന്‍ said...
This comment has been removed by the author.
സന്തോഷ്‌ കോറോത്ത് said...

Sooni Ho Gaeen Shehar Ki Galiyaan,
Kaante Ban Gaeen Baag Ki Kaliyaan
Kehte Hain Saawan Ke Jhule,
Bhool Gaya Tu Hum Nahin Bhoole..

One of my fav ghazal..

Jagjit sing nte 'Kaagaz ki kashti..' ishtam alle ?

കുഞ്ഞന്‍ said...

ഈ ലിങ്ക് ചിലപ്പോള്‍ ശരിയാകും..ഇതിലൂടെ ഞാന്‍ ആ പാട്ട് കേട്ടു ദാ അത് ഇവിടെ കാണാം കേള്‍ക്കാം

[ nardnahc hsemus ] said...

സജിയുടെ വരികള്‍ക്കും ഉദാസിന്റെ ഗസലിനെപോലെ അനുഭവിപ്പിയ്ക്കാനാവുന്നുണ്ട്

രസികന്‍ said...

ഈ ഗസല്‍ ഇറങ്ങിയ കാലത്ത് പ്രവാസജീവിതം മതീയാക്കി നാട്ടില്‍ പോയ ആളുകളെപറ്റി പറഞ്ഞുകേട്ടിട്ടുണ്ട്.
നല്ല വിവരണം
ആശംസകള്‍

സുല്‍ |Sul said...

എനിക്കേറ്റവും ഇഷ്ടമുള്ള ഒരു ഗസലാണിത്.

വരികളുടെ അര്‍ത്ഥം ആ പഠാണിയെകൊണ്ട് പറയിച്ച രീതി മനോഹരമായി.

-സുല്‍

സജീവ് കടവനാട് said...

പ്രവാസിയാകുന്നതിനു മുന്‍പും ‘ചിട്ടി ആയി ഹൈ’ ഇഷ്ടഗസലായിരുന്നു. പ്രവാസം അതിന്റെ മാനം വിപുലപ്പെടുത്തി. പക്ഷേ ഇന്നിപ്പോള്‍ വരനൊരു കത്തില്ല. നാമൊക്കെ കത്തെഴുത്തുകാലത്തില്‍ നിന്നുമെത്രയോ വിദൂരം.

പഠാണിയിലൂടെ പാട്ടിന്റെ അനുഭവം വിവരിച്ചതു പാട്ടുപോലെ മനോഹരം.

സജീവ് കടവനാട് said...

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ ഏക് പൈഗാമ് ലിഖാഹേ..

പൈഗാം ന്റെ അര്‍ത്ഥം എന്താണെന്നൊന്നു പറഞ്ഞു തരാമോ?

ഞാന്‍ ഇരിങ്ങല്‍ said...

സജി മാഷേ..,

പങ്കജ് ഉദാസിന്‍റെ ഗസല്‍ ശബ്ദമാണൊ..വരികളിലെ തീവ്രതയാണൊ എന്‍റെ കണ്ണ് ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഓഫീസിലിരുന്നും നനയിച്ചത്??

അര്‍ത്ഥമറിയാതിരുന്ന ഹിന്ദി വാക്കുകള്‍ക്ക് അര്‍ത്ഥം കണ്ടെത്താനൊന്നും പണ്ട് ശ്രമിച്ചിരുന്നില്ല. അങ്ങിനെ തെറിച്ച് പോകും ഓരോ പാട്ടുകളും. പക്ഷെ അന്നും ‘ചിട്ടി ആയി ഹൈ” താങ്കള്‍ പറഞ്ഞത് പോലെ തന്നെ അര്‍ത്ഥമറിയാന്‍ പലരോടും ചോദിച്ചു മനസ്സിലാക്കിയിരുന്നു.

വേദന വിങ്ങുന്ന മുഖമുള്ള പൂച്ചക്കണ്ണുള്ള പഠാണിയും കുടുംബവും അതു പോലെ ഒട്ടനവധി മുഹൂര്‍ത്തങ്ങളും താങ്കള്‍ പകര്‍ന്ന് നല്‍കുമ്പോള്‍
ഹൃദയത്തെ പൊള്ളിക്കുന്ന ഈ എഴുത്ത്
അന്നത്തേക്കാള്‍ വേദനയും സങ്കടവും തരുന്നു.

സ്നേഹപൂവ്വം
ഇരിങ്ങല്‍

സജി said...

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ ഏക് പൈഗാമ് ലിഖാഹേ..

കിനാവേ, ആ കത്തിനേക്കുറിച്ചു വിവരിക്കുകയാണ്..
ഏറ്റവും മുകളിലായി ഏന്റെ പേര്‍ എഴുതിയിട്ടുണ്ട്..
ഉള്ളിലൊരു സന്ദേശവും...
(പൈഗാം= സന്ദേശം)

കൂടപ്പിറപ്പുകളേ,
പേരെടുത്തുവിളി‍ക്കുന്നില്ല..
ഇത്തിരിവെട്ടം തന്ന അവസനത്തെ വരി മാത്രം ആവര്‍ത്തിക്കട്ടെ.....

ആ ജാ ഉംറ് ബഹുത്ത് ഹെ ചോട്ടീ...
അപ്നി ഗര്‍ മെ ഭി ഹെ റോട്ടി..

തിരിച്ചു വരൂ..അല്‍പ്പയുസ്സല്ലേ നമുക്ക്...
വിശപ്പടക്കനുള്ളത് നമ്മുടെ വീട്ടിലില്ലേ...

Kaithamullu said...

ഒരടിപൊളി ഹിന്ദി പടത്തില്‍ ഉള്‍ക്കൊള്ളിച്ച പാട്ടാണിത്, ഹോങ്കോങ്ങിലെ ഒരു സ്റ്റേജില്‍ പങ്കജ് ഉധാസ് തന്നെ പാടുന്നതായി.

ഓരോ തവണ കേള്‍ക്കുമ്പോഴും അര്‍ത്ഥതലങ്ങള്‍ പടര്‍ന്ന്പന്തലിക്കുന്നതയും മനസ്സില്‍ നൊമ്പരകാറ്റുണരുന്നതായും തോന്നും.

അവതരണം നന്നായി, സജീ!

നന്ദ said...

ഒരിക്കല്‍ പോലും കണ്ണു നനയാതെ ഈ ഗാനം കേട്ടു മുഴുമിക്കാനായിട്ടില്ല. ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി.

Rasheed Chalil said...

കിനാവേ പൈഗാം.. എന്നാല്‍ സന്ദേശം...

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ ഏക് പൈഗാമ് ലിഖാഹേ..


കത്തിന് പുറത്ത് (ഊപ്പര്‍ എന്നാല്‍ മുകളില്‍) എന്റെ പേരെഴുതിയിരിക്കുന്നു... അകത്ത് ഒരു സന്ദേശവും എഴുതിയിട്ടുണ്ട്.

ഓടോ:
ഈ ഗസല്‍ ഒന്ന് പരിഭാഷപ്പെടുത്തണം എന്ന് കരുതിയിരുന്നതാ

കുറ്റ്യാടിക്കാരന്‍|Suhair said...

താങ്ക്യൂ സോ മച്ച് സജിച്ചായാ... വളരെ നല്ല പോസ്റ്റ്...

പങ്കജ് ഉധാസിന്റെ ഗസലുകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടതാണിത്.

saju john said...

വേര്‍പാടിന്റെ വേദന അനുഭവിപ്പിക്കുന്ന പോസ്റ്റ്......

പിരിഞ്ഞിരിക്കുമ്പോള്‍ സ്നേഹത്തിന്റെ തീവ്രതയും കൂടുതലായി അറിയുന്നു.....

ബീരാന്‍ കുട്ടി said...

സജി,
വൗ, ഒരിക്കലും മറക്കാത്ത പലതിൽ ചിലത്‌, അതിലോന്ന് ഇതാണ്‌.

പങ്കജ് ഉദാസിന്റെ വരികളും, നിങ്ങളുടെ വിവരണവും. കലക്കി മാഷെ.

അവസാനം ഞാൻ എന്നോട്‌ തന്നെ പറയുകയാണ്‌:-
ആ ജാ ഉംറ് ബഹുത്ത് ഹെ ചോട്ടീ...
അപ്നി ഗര്‍ മെ ഭി ഹെ റോട്ടി.....

ബാജി ഓടംവേലി said...

നല്ല പോസ്റ്റ്

കുറുമാന്‍ said...

പങ്കജ് ഉദാസ്ജിയുടെ ഈ ഗസലുകള്‍ ദിവസം ഒരു നാല് പ്രാവശ്യമെങ്കിലും കേട്ടിരിക്കുന്ന മാസങ്ങള്‍ എത്ര?

നന്നായി സജി.

ഇനി ഗസലുകളുടെ ഒരു പെരുമഴ ആരെങ്കിലും പെയ്യിച്ചെങ്കില്‍.

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു അച്ചായാ. very touching

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പങ്കജ് ഉദാസിന്റെ നല്ല ഗസലുകളിലൊരെണ്ണം. ഇന്ത്യയില്‍ ഗസല്‍ സാധാരണക്കാരിലേക്ക് ഇറക്കി കൊണ്ടുവന്നവരില്‍ പ്രധാനി പങ്കജ് ഉദാസായിരുന്നു. ജഗജിത് സിംഗിനേക്കാളും, രാജേന്ദ്ര മേത്തയെക്കാളും, ആസാദക ഹൃദയങ്ങളിലേക്ക് കയറിപ്പറ്റാനായത് പങ്കജ് ഉദാസിനായിരുന്നു. നമ്മുടെ ബേപ്പൂര്‍ സുല്‍ത്താനായ ബഷീറടക്കം പങ്കജ് ഉദാസിന്റെ ഗസലുകളെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. ചിട്ടി ആയി ഹേ.. എന്ന ഗസല്‍ സൈനിക ക്യാമ്പുകളിലും വല്ലാത്ത ഹരമായി മാറിയിരുന്നു. ഹൃദയത്തിലേക്കു തുളച്ചിറങ്ങുന്ന വരികളും, വികാര സാന്ദ്രമായ ആലാപനവും ഗസലിനെ മികവുറ്റതാക്കി. ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ പോസ്റ്റിന് സജിക്കു നന്ദി പറയാതിരിക്കാന്‍ വയ്യ.

Unknown said...

nannayitundu....:)