Thursday, January 21, 2010

അഭിമുഖക്കാരുടെ ശ്രദ്ധയ്ക്ക്..

ബുലോകത്തിലെ *ഏറ്റവും ബോറന്‍ പോസ്റ്റുകള്‍ ഏതാണെന്നു ചോദിച്ചാല്‍ ഒറ്റ നിമിഷം പോലും ആലോചിക്കേണ്ടതില്ല - അഭിമുഖങ്ങള്‍ തന്നെ!!

എന്നാല്‍ ഇതുപോലെ ഒരു അഭിമുഖം ആദ്യം വായിക്കുകയാണ്. ഉത്തരങ്ങള്‍ പോലെ തന്നെ ചോദ്യങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നു.

ഒരു മറുപടി ശ്രദ്ധിക്കുക:
“പ്രൈമറി പാഠ പുസ്തകങ്ങളില്‍ വച്ച് കവിത വായന നിര്‍ത്തിയവരാണ് കവിത ആസ്വാദകരെന്നു മേനി നടിക്കുന്നവരില്‍ 85 ശതമാനവും.. അവരുടെ കയ്യടി കിട്ടി എനിക്ക് മഹാരഥനാവണ്ട.. കാലഹരണപ്പെട്ടവനെന്നു സ്വയം തോന്നിത്തുടങ്ങുന്ന നിമിഷം മറ്റാരുടെയും സഹായം കൂടാതെ തന്നെ ഞാന്‍ മടി കൂടാതെ മനോരോഗ വിദഗ്ദ്ധന്റെ അടുക്കലേക്കു പോകും.. ജീവിതത്തിന്റെ മറ്റേതൊരു ഏരിയയിലും കാലം തെറ്റിയോടുന്നവനെ അങ്ങോട്ട്‌ കൊണ്ടു പോവുകയാണല്ലോ പതിവ്... !“

ഈ കവിയെ എനിക്കു പരിചയമില്ല, കവിതയെ സംബന്ധിച്ചു പറയാനും അറിയില്ല, കാരണം ഞാന്‍‌ മുകളിലത്തെ 85 ശതമാനത്തില്‍പ്പെടുന്നു.

പക്ഷേ ഈ അഭിമുഖത്തിലെ ഒരോ വരിയും ജീവിതംപോലെ ആഴമേറിയതും കവിതാ പോലെ മനോഹരവുമാണ്.
പ്രണയത്തെപറ്റി കവി പറയുന്നു:

“പന്ത്രണ്ട് വയസ്സു മുതല്‍ പ്രണയം എന്നെ ഇടയ്ക്കിടെ കുത്തഴിക്കുകയും വീണ്ടും വീണ്ടും തുന്നി ചേര്‍ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.. മനഃ പൂര്‍വമല്ലാത്ത ദുരന്തങ്ങള്‍.. പലപ്പോഴും അസഹ്യമാണത് . പ്രണയമെന്നെ പലപ്പോഴും രക്തസാക്ഷിയാക്കി. ഉണങ്ങാത്ത വ്രണങ്ങള്‍ തന്നു. പിന്നെ പിന്നെ ഞാനും പ്രണയത്തെ രക്തസാക്ഷിയാക്കാനും വെട്ടി മുറിച്ചു മുളക് പുരട്ടാനും തുടങ്ങി.. (കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ ..!!) ഇപ്പോഴും ഈ പാമ്പും കോണിയും കളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..“


അഭിമുഖം ഇവിടെ വായിക്കാം..



* എന്റെ പോസ്റ്റുകള്‍ കഴിഞ്ഞാല്‍ എന്ന് ചേര്‍ത്തുവായിക്കാന്‍ അപേക്ഷ.

5 comments:

സജി said...

ബുലോകത്തിലെ ഏറ്റവും ബോറന്‍ പോസ്റ്റുകള്‍ ഏതാണെന്നു ചോദിച്ചാല്‍ ഒറ്റ നിമിഷം പോലും ആലോചിക്കേണ്ടതില്ല - അഭിമുഖങ്ങള്‍ തന്നെ!!

ഹന്‍ല്ലലത്ത് Hanllalath said...

ആത്മാര്‍ഥമായ നന്ദി.
ഞാനത് കണ്ടിരുന്നില്ല..
അതു വായിച്ചു കൊണ്ടിരിക്കുകയാണ്..പിന്നെയും പിന്നെയും .

Unknown said...

സജി മാഷേ,
ഒന്നൂടെ തിര്‍ഞ്ഞ് പിടിച്ചാല്‍ കൂടുതല്‍ പേരെ കിട്ടും..

kichu / കിച്ചു said...

പുതിയ പരിചയപ്പെടുത്തലിനു നന്ദി.

നാട്ടുകാരന്‍ said...

ഞാനും വായിച്ചു. നന്ദി.