ശ്രീ നഗറില്‍ നിന്നും മുന്‍പോട്ടുള്ള വഴി വീതികുറഞ്ഞു വരികയും യാത്ര കൂടുതല്‍ ദുഷ്കരമാവുകയും ചെയ്തു. ആകാശത്തിലേക്കു കയറിപ്പോകുന്നതു പോലെ മലചുറ്റി ഉയരങ്ങളിലേക്കു പോകുന്ന റോഡ്. ഉച്ചയാകാറായെങ്കിലും പുറത്തു നല്ല തണുപ്പ്. പര്‍വ്വതാഗ്രങ്ങല്ലാം മഞ്ഞില്‍ മൂടി നില്‍ക്കുന്നു. ഞങ്ങള്‍ രുദ്ര പ്രയാഗിനെ സമീപിച്ചു തുടങ്ങി.
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍
Sunday, January 31, 2010
Friday, January 29, 2010
Sunday, January 24, 2010
തപോവന യാത്രാ വിവരണം -7
ആകാശം മുട്ടി നില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങള്‍, പലപ്രാവശ്യ ഇടിഞ്ഞു പോയതു കൊണ്ടാവണം, പലയിടത്തും ഉരുളന്‍ കല്ലുകല്‍ പാകിയ ടാറിടാത്ത റോഡ്, പര്‍വ്വതത്തിന്റെ അടിവാരത്തു ഇടക്കിടക്കു പ്രത്യക്ഷപ്പെടുന്ന നീല നിറത്തിലുള്ള ഗംഗാ നദി, ഒരു തികഞ്ഞ സാഹസിക യാത്ര തന്നെ ആയിരുന്നു. പലപ്പോഴും വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കുമ്പോല്‍ അറിയാതെ കണ്ണുകള്‍ ഇറുക്കി അടക്കേണ്ടിവന്നു. ഒരു നിമിഷം ശ്രദ്ധയൊന്നു പാളിയാല്‍, ഒരു ഉരുളന്‍ കല്ലില്‍ നിന്നും ടയര്‍ ഒന്നു തെന്നിയാല്‍, ചിന്തിക്കാനേ കഴിയില്ല. അഗാധമായ കൊക്കയില്‍ നിന്നും എടുക്കാന്‍ ഒന്നും ബാക്കി ഉണ്ടാവില്ല.
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍...
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍...
Labels:
അനുഭവം,
യാത്രാവിവരണം
Thursday, January 21, 2010
അഭിമുഖക്കാരുടെ ശ്രദ്ധയ്ക്ക്..
ബുലോകത്തിലെ *ഏറ്റവും ബോറന്‍ പോസ്റ്റുകള്‍ ഏതാണെന്നു ചോദിച്ചാല്‍ ഒറ്റ നിമിഷം പോലും ആലോചിക്കേണ്ടതില്ല - അഭിമുഖങ്ങള്‍ തന്നെ!!
എന്നാല്‍ ഇതുപോലെ ഒരു അഭിമുഖം ആദ്യം വായിക്കുകയാണ്. ഉത്തരങ്ങള്‍ പോലെ തന്നെ ചോദ്യങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നു.
ഒരു മറുപടി ശ്രദ്ധിക്കുക:
“പ്രൈമറി പാഠ പുസ്തകങ്ങളില്‍ വച്ച് കവിത വായന നിര്‍ത്തിയവരാണ് കവിത ആസ്വാദകരെന്നു മേനി നടിക്കുന്നവരില്‍ 85 ശതമാനവും.. അവരുടെ കയ്യടി കിട്ടി എനിക്ക് മഹാരഥനാവണ്ട.. കാലഹരണപ്പെട്ടവനെന്നു സ്വയം തോന്നിത്തുടങ്ങുന്ന നിമിഷം മറ്റാരുടെയും സഹായം കൂടാതെ തന്നെ ഞാന്‍ മടി കൂടാതെ മനോരോഗ വിദഗ്ദ്ധന്റെ അടുക്കലേക്കു പോകും.. ജീവിതത്തിന്റെ മറ്റേതൊരു ഏരിയയിലും കാലം തെറ്റിയോടുന്നവനെ അങ്ങോട്ട് കൊണ്ടു പോവുകയാണല്ലോ പതിവ്... !“
ഈ കവിയെ എനിക്കു പരിചയമില്ല, കവിതയെ സംബന്ധിച്ചു പറയാനും അറിയില്ല, കാരണം ഞാന്‍ മുകളിലത്തെ 85 ശതമാനത്തില്‍പ്പെടുന്നു.
പക്ഷേ ഈ അഭിമുഖത്തിലെ ഒരോ വരിയും ജീവിതംപോലെ ആഴമേറിയതും കവിതാ പോലെ മനോഹരവുമാണ്.
പ്രണയത്തെപറ്റി കവി പറയുന്നു:
“പന്ത്രണ്ട് വയസ്സു മുതല്‍ പ്രണയം എന്നെ ഇടയ്ക്കിടെ കുത്തഴിക്കുകയും വീണ്ടും വീണ്ടും തുന്നി ചേര്‍ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.. മനഃ പൂര്‍വമല്ലാത്ത ദുരന്തങ്ങള്‍.. പലപ്പോഴും അസഹ്യമാണത് . പ്രണയമെന്നെ പലപ്പോഴും രക്തസാക്ഷിയാക്കി. ഉണങ്ങാത്ത വ്രണങ്ങള്‍ തന്നു. പിന്നെ പിന്നെ ഞാനും പ്രണയത്തെ രക്തസാക്ഷിയാക്കാനും വെട്ടി മുറിച്ചു മുളക് പുരട്ടാനും തുടങ്ങി.. (കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ ..!!) ഇപ്പോഴും ഈ പാമ്പും കോണിയും കളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..“
അഭിമുഖം ഇവിടെ വായിക്കാം..
* എന്റെ പോസ്റ്റുകള്‍ കഴിഞ്ഞാല്‍ എന്ന് ചേര്‍ത്തുവായിക്കാന്‍ അപേക്ഷ.

Sunday, January 17, 2010
തപോവന യാത്രാ വിവരണം -6
ഞങ്ങള്‍ ഗുഹക്കുള്ളിലേക്കു കടന്നു, ഒരാള്‍ക്കു നിവര്‍ന്നു നടക്കാനുള്ള ഉയരവും അതിനു തക്ക വിസ്താരവും ഉണ്ടായിരുന്നു.ഗുഹയ്ക്കുള്ളില്‍ സുഖകരമായ ചെറു ചൂട് തങ്ങി നിന്നു. ഏതാണ്ട് 50 മീറ്ററോളം ദൈര്‍ഘ്യമുള്ള ഗുഹ പൂര്‍ണ്ണമായും പാറയ്ക്കുള്ളിലാണ്. ഗുഹയുടെ അവസാനം ഇടതുവശത്തായി ഒരു പീഠം അതിനു പിന്നില്‍ ഒരു ഇരിപ്പിടം.ഗുഹയുടെ അന്ത്യത്തില്‍ ശിവലിംഗ പ്രതിഷ്ഠ.പ്രത്യേക രൂപത്തിലുള്ള ഒരു ത്രിശൂലം അടുത്തു ചാരി വച്ചിരിക്കുന്നു. പലതരം പൂക്കളും മറ്റു പൂജാവസ്തുക്കളും ഒരുക്കിയിരിക്കുന്നു
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..
Labels:
ഓര്‍മ്മ.,
യാത്രാവിവരണം
Sunday, January 10, 2010
തപോവന യാത്രാ വിവരണം -5
ഹരിദ്വാര്‍ പട്ടണം നേര്‍ത്ത മൂടല്‍ മഞ്ഞില്‍ മുങ്ങി.ചിലര്‍ രോഡിന്റെ ഓരത്തു ചപ്പു ചവറുകളിട്ടു കത്തിച്ച് അതിനു ചുറ്റും ഇരുന്നു തീ കായുന്നു. തീ കുറയുന്നത് അനുസരിച്ചു ചവറുകള്‍ തീയിലേക്കു എറിഞ്ഞു കൊടുക്കുന്നുണ്ട്. കടകളെല്ലാം തന്നെ അടച്ചു കഴിഞ്ഞു. പകല്‍ മുഴുവന്‍ ഭക്തന്മാരെക്കൊണ്ടും സന്യാസിമാരെക്കൊണ്ടും കൊണ്ടു നിറഞ്ഞ ഹര്‍ദ്വാറിന്റെ നിരത്തുകള്‍ പൂര്‍ണ്ണമായും വിജനമായിരുന്നു. ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന പാലം കടന്നു ഞങ്ങള്‍ ഇക്കരെയെത്തി. സ്നാനഘട്ടില്‍ ആരുമില്ല. പാലത്തിന്റെ അവസാനം ഒരു കടല വില്‍പനക്കാരന്‍ കൂനിക്കൂടിയിരിക്കുന്നു. നിലക്കടല നിറച്ച ചാക്കിന്റെ നടുക്കു കനല്‍ നിറച്ച ഒരു തകര പാത്രം . ചൂടു കടല വാങ്ങിത്തിന്നു അയാളോട്, കുശലം പറഞ്ഞു.
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..
തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..
Labels:
ഓര്‍മ്മ,
യാത്രാവിവരണം
Friday, January 8, 2010
ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!

കുഞ്ഞന്‍

ബന്യാമിന്‍

കിനാവ്

ഇരിങ്ങല്‍

സജി മാര്‍ക്കോസ്

മോഹന്‍ പുത്തഞ്ചിറ

അനില്‍ വേങ്കോട്

നചികേതസ്

ടി എസ്. നദീര്‍

രഞിത് വിശ്വം

സിനു കക്കട്ടില്‍

സജി മങ്ങാട്

നിബു നൈനാന്‍

പ്രശാന്ത്

ദൃഷ്ടിദ്യുമ്നന്‍

വിനയന്‍

ബിജിലി

സിജാര്‍ വടകര

ഷംസ് ബാലുശ്ശേരി

അഖില്‍

മനു

വി കെ അശോകന്‍

കെ സി വര്‍ഗീസ്

അനൂപ്

അനു നമ്പ്യാര്‍

രതീഷ്

മിനീഷ് മേനോന്‍

പ്രഭാകരന്‍

വേദി.

കവിത.

പാട്ട്-

വയലിന്‍ -അഖിലേഷ്

കഥാപുസ്തകം പ്രസിധീകരിച്ച ബാജിയ്ക്കും ,ചെറുകഥാ അവാര്‍ഡുലഭിച്ച നചികേതസിനും അനുമോദനം

കണ്ണട - കവിത

മുല്ലപ്പെരിയാര്‍- റീ ബിള്‍ഡ് ഡാം - പ്രസെന്റേഷന്‍

(കുഞ്ഞി. മിസിസ്സ്കുഞ്ഞന്‍)

ഗസല്‍

പടം പിടിക്കാനറിയാം പക്ഷേ,

നിങ്ങള്‍ക്കു മീറ്റാനറിയില്ലേ!

മീറ്റിനകത്തൊരു മീറ്റ്

ഭാവിയിലെ മീറ്റുകാര്‍
വിശദമായ റിപ്പോര്‍ട്ട്- നമ്മുടെ ബുലോകത്തില്‍- ഇവിടെ വായിക്കാം.
Labels:
ഫോട്ടോ,
ബഹറിന്‍ മീറ്റ്
Subscribe to:
Posts (Atom)