Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Thursday, May 6, 2010

ഈ ജിപ്റ്റ് യാത്രാ വിവരണം

ഇവിടെത്തേ ഒരോ നിരത്തിനും, ഒരോ കെട്ടിടള്‍ക്കും ഒരുപാടു പഴയ കഥകള്‍ പറയുവാനുണ്ട്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണിലാണ് എത്തിയിരിക്കുന്നത്. സാംസ്കാരികമായി വളരെ പുരോഗമിച്ച ഒരു ജനതതി ഇവിടെ വളരെ മുന്‍പ് കഴിഞ്ഞിരുന്നു. പാതകളും കെട്ടിടങ്ങ്ങ്ങളും അവര്‍ പണിതു. കൂറ്റന്‍ എടുപ്പുകളും ക്ഷേത്രങ്ങളും കോട്ടകളും നിര്‍മ്മിച്ചു. അവര്‍ക്ക് ബോധിച്ചതുപോലെയുള്ള ദൈവങ്ങളെ ആരാധിച്ചു. മരിച്ചു മണ്ണടിഞ്ഞവര്‍ പിന്നൊരിക്കല്‍ ജീവിക്കാന്‍ മടങ്ങി വരുമെന്നു വിചാരിച്ചു, ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചുവച്ചു. നൈലിന്റെ ചതുപ്പില്‍ വളരുന്ന പാപ്പിറസ് ചെടിയുടെ തണ്ട് ചതച്ച് കടലാസ് ഉണ്ടാക്കി, പൂക്കളുടെ വര്‍ണ്ണ ചാറ് ഊറ്റിയെടുത്തു അവകൊണ്ട് ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് അവരുടെ ചരിത്രം എഴുതി വച്ചു.

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

ഭാഗം ഒന്ന്

ഭാഗം രണ്ട്

ഭാഗം മൂന്ന്


ഭാഗം നാല്

Sunday, February 7, 2010

തപോവന യാത്രാ വിവരണം -9

കേരളത്തില്‍ നിന്നാണ് എന്നു പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു നമസ്തേ പറഞ്ഞു. ആദിശങ്കരന്റെ നാട്ടില്‍ നിന്നു വന്ന ഞങ്ങളെ സ്വീകരിക്കുവാന്‍ ആദിശങ്കരാശ്രമത്തിലെ സ്വാമിക്കു കൂടുതല്‍ ഉത്സാഹമായിരുന്നു.!

തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍

Sunday, January 31, 2010

തപോവന യാത്രാ വിവരണം -8

ശ്രീ നഗറില്‍ നിന്നും മുന്‍പോട്ടുള്ള വഴി വീതികുറഞ്ഞു വരികയും യാത്ര കൂടുതല്‍ ദുഷ്കരമാവുകയും ചെയ്തു. ആകാശത്തിലേക്കു കയറിപ്പോകുന്നതു പോലെ മലചുറ്റി ഉയര‍ങ്ങളിലേക്കു പോകുന്ന റോഡ്. ഉച്ചയാകാറായെങ്കിലും പുറത്തു നല്ല തണുപ്പ്. പര്‍വ്വതാഗ്രങ്ങല്ലാം മഞ്ഞില്‍ മൂടി നില്‍ക്കുന്നു. ഞങ്ങള്‍ രുദ്ര പ്രയാഗിനെ സമീപിച്ചു തുടങ്ങി.

തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍

Sunday, January 10, 2010

തപോവന യാത്രാ വിവരണം -5

ഹരിദ്വാര്‍ പട്ടണം നേര്‍ത്ത മൂടല്‍ മഞ്ഞില്‍ മുങ്ങി.ചിലര്‍ രോഡിന്റെ ഓരത്തു ചപ്പു ചവറുകളിട്ടു കത്തിച്ച് അതിനു ചുറ്റും ഇരുന്നു തീ കായുന്നു. തീ കുറയുന്നത് അനുസരിച്ചു ചവറുകള്‍ തീയിലേക്കു എറിഞ്ഞു കൊടുക്കുന്നുണ്ട്. കടകളെല്ലാം തന്നെ അടച്ചു കഴിഞ്ഞു. പകല്‍ മുഴുവന്‍ ഭക്തന്മാരെക്കൊണ്ടും സന്യാസിമാരെക്കൊണ്ടും കൊണ്ടു നിറഞ്ഞ ഹര്‍ദ്വാറിന്റെ നിരത്തുകള്‍ പൂര്‍ണ്ണമായും വിജനമായിരുന്നു. ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന പാലം കടന്നു ഞങ്ങള്‍ ഇക്കരെയെത്തി. സ്നാനഘട്ടില്‍ ആരുമില്ല. പാലത്തിന്റെ അവസാനം ഒരു കടല വില്‍പനക്കാരന്‍ കൂനിക്കൂടിയിരിക്കുന്നു. നിലക്കടല നിറച്ച ചാക്കിന്റെ നടുക്കു കനല്‍ നിറച്ച ഒരു തകര പാത്രം . ചൂടു കടല വാങ്ങിത്തിന്നു അയാളോട്, കുശലം പറഞ്ഞു.


തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..

Thursday, December 31, 2009

തപോവന യാത്രാ വിവരണം -4

അകത്തു കയറിയപ്പോഴാണ് ശരിക്കും അല്‍ഭുതപ്പെട്ടത്. അള്‍ത്താരയ്ക്കു പകരം നിലത്തു ഒരു വല്യ പീഠം.അതിന്റെ മുന്‍പില്‍ സന്യാസ ആശ്രമങ്ങളില്‍ ഗുരു ഇരിക്കുന്നതുപോലെ പുരോഹിതന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി, പത്മാസന സമാനമായി, ചമ്രം പടിഞ്ഞ് ഇരിക്കും. കുര്‍ബാന തുടങ്ങി അവസാനിക്കുന്നതുവരെ പുരോഹിതന്‍ എഴുന്നെല്‍ക്കുകയോ, പുറം തിരിഞ്ഞു ഇരിക്കുകയോ ഇല്ല.

തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..

Thursday, December 24, 2009

തപോവന യാത്രാ വിവരണം -3

ഹേമകുണ്ട്, ഭീമസേനനന്‍ പാഞ്ചാലിക്കു സമ്മാനിക്കുവാന്‍ സൌഗന്ധിക പൂവ് പറിക്കാന്‍ പോയ കദളീവനം, കണ്വമുനിയുടെ ആശ്രമം, പഞ്ച പാണ്ഡവന്മാര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നു പറയപ്പെടുന്ന സ്ഥലം, എന്നിങ്ങനെ പല സ്ഥലങ്ങളും ഇവിടെ കാണാം.

തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍..

Friday, December 11, 2009

തപോവനയാത്രാ വിവരണം-1

സമയം രാത്രി 10.30.

ഡല്‍ഹി പട്ടണം കോടമഞ്ഞില്‍ മുങ്ങി. എല്ലാവരും തണുത്തു വിറച്ചു തുടങ്ങി. വരാനിരിക്കുന്ന അതിശൈത്യത്തിന്റെ ദിനങ്ങള്‍ ഞങ്ങള്‍ മുന്നില്‍ കണ്ടു.

സുനിലിനേയും പ്രമോദിനേയും നന്ദി പറഞ്ഞു യാത്രയാക്കി.


മഞ്ഞു മലകളും പുണ്യ നഗരങ്ങളും നിറഞ്ഞ ഉത്തര്‍ഘണ്ടിലേക്കു ബസ്സിന്റെ പ്രയാണം ആരംഭിച്ചു.



തുടര്‍ന്നു വായിക്കുക നമ്മുടെ ബുലോകത്തില്‍