നല്ല സുഖമുള്ള കാലാവസ്ഥ ആയിരുന്നതുകൊണ്ട് കോട്ടേജിന്റെ വരാന്തയി്‍ല്‍ ആണ് ഞങ്ങള്‍ കിടന്നത്. കോട്ടേജിന്റെ പിന് വശം വന്മരങ്ങള്‍നിറഞ്ഞ കൊടും കാടാണ്. ചുറ്റും ചീവീടുകളുടെ ശബ്ദവും കുളിരുള്ള ഇളം കാറ്റും. ഉറങ്ങിയത് അറിഞ്ഞതേയില്ല.
രാത്രി എപ്പോഴോ ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ ചാര്വ്വാകന് ചേട്ടനും കൂട്ടരും പുറത്തിറങ്ങി ചുറ്റും ഇരുന്നു സംസാരിക്കുന്നു. അവര്‍ രാത്രി ഉറങ്ങിയിയതേയില്ല. നാടന്‍ പാട്ടും നാടന്‍ കലകളും ഒന്നുമായിരുന്നില്ല വിഷയങ്ങള്‍. ചര്‍ച്ച രാഷ്ട്രീയത്തിലേയ്ക്കു കടന്നിരുന്നു. വിഷയം മതപരമല്ലാത്തതിനാല്‍ ഇടപെടാന്‍ ഒരു സ്കോപ്പും ഇല്ലെന്നു മനസിലാക്കി വീണ്ടും കിടന്നുറങ്ങി.
അതിരാവിലെ എഴുന്നേറ്റു. സണ്ണിച്ചേട്ടന് നല്ല നാടന്‍ കാപ്പി കൊടുത്തയച്ചു. യാത്രയ്ക്കു റെഡിയായി
ഞങ്ങള്‍ വീണ്ടും സണ്ണിച്ചേട്ടന്റെ വീട്ടി ചെന്നു. അദ്ദേഹം ഉണ്ടാക്കിയ കര കൗശല വസ്തുക്കളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു അവിടെ.
മഴ മൂളി എന്ന ഉപകരണം രസകരമായി തോന്നി.നീണ്ട ഒരു മുളങ്കമ്പിനുള്ളില്‍ ചെറിയ ചെറിയ തട്ടുകള്‍ ഉണ്ടാക്കിയതുശേഷം പലതരം മുത്തുകള്‍ നിറച്ച് സീല്‍ ചെയ്തിരിക്കുന്നു.മുളങ്കമ്പു തല തിരിച്ചു പിടിക്കുമ്പോല്‍ ഒരു വശത്തു കിടക്കുന്ന മുത്തുകള്‍ തട്ടുകളില്‍ തട്ടി തട്ടി മറു വശത്തേയ്ക്കു വീഴുന്നു.ആദ്യം ഓരോരോ മുത്തുകളില്‍ തുടങ്ങി പിന്നെ എല്ലാം കൂടി ഒരുമിച്ചു വീണ് അവസാനം ശേഷിക്കുന്ന ഒന്നു രണ്ടെണ്ണം കൂടി താഴേയ്ക്കു വരുന്ന ശബ്ദ കേട്ടാല്‍, ചന്നംപിന്നം പെയ്തു തുടങ്ങന്ന മഴ, പിന്നെ പെരുമഴയായി, സാവധാനം പെയ്തു തോരുന്ന മഴയുടെ സംഗീതം ഈ കൊച്ചു ഉപകരണത്തില്‍ നിന്നും കേള്‍ക്കുന്നത് ആരേയും അല്‍ഭുതപ്പെടുത്താതിരിക്കില്ല!.
മഴമൂളി എന്നത് ആ മുളന്തണ്ടിനു ചേരുന്ന പേര് തന്നെ.
അപ്പോഴേയ്ക്കും ജീപ്പ് റെഡിയായി. നിസ്സഹായനും സുഹൃത്തുക്കളും ചേര്‍ന്ന് അത്യാവശ്യം സംഗീത ഉപകരണങ്ങള്‍ എടുത്ത് ജീപ്പില്‍ വച്ചു.കാനനയാത്രയ്ക്കു ചേരും വിധം പടുത മാറ്റി പുറകു വശം തുറന്ന ജീപ്പ്.
രാവിലെ തന്നെ തിരിച്ചതുകൊണ്ട് കോടമഞ്ഞു മാറിയിരുന്നില്ല.ഹൈറേഞ്ചിന്റെ സ്വന്തമായ കുളികാറ്റ് അടിച്ചു, തമാശകള്‍ പറഞ്ഞ് ചിരിച്ച് തുറന്ന ജീപ്പിലുള്ള യാത്ര രസകരമായിരുന്നു.
വള്ളക്കടവില്‍ എത്തി.ഗവിയ്ക്കുളിലേയ്ക്കുള്ള ന് യാത്ര നിയന്ത്രിക്കുന്ന ഒന്നാമത്തെ ചെക്കു പോസ്റ്റ് വള്ളക്കടവിലാണ്. ചെക്കു പോസ്റ്റില്‍ നിന്നും ക്ലിയറന്‍സ് കിട്ടി വനത്തിലുള്ളിലേക്ക് പ്രവേശിക്കുവാന്‍ അല്പം താമസംന്‍ നേരിട്ടു. സംസ്ഥാന വനം വകുപ്പു മന്ത്രി സന്ദര്‍ശനാര്‍ത്ഥം ഗവിയിലുണ്ടെന്നും അതുകൊണ്ട് പ്രവേശനം കര്‍ശന നിയന്ത്രണത്തില്‍ ആണെന്നും വനപാലകരില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ പദ്ധതി വെട്ടിച്ചുരുക്കി ഒരു ദിവസത്തെ സന്ദര്‍ശനമാക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. വൈകുന്നേരവമാവുമ്പോഴേക്കും വനത്തില്‍ നിന്നും പുറത്തു കടന്നേ പറ്റൂ. കഴിയാവുന്ന ദൂരം അകത്തേയ്ക്കു പോവുക തന്നെ എന്നു തീരുമാനിച്ചു.
ജീപ്പ് വനത്തിനുള്ളിലേയ്ക്കു പ്രവേശിച്ചു, വീതി കുറവായിരിന്നു എങ്കിലും ടാറിട്ട നല്ല റോഡ്. വനത്തിനുള്ളില്‍ വണ്ടി ഓടിക്കുന്നതിന് പല നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. വന്യ ജീവികളെ ഭയപ്പെടുത്തുന്ന വിധത്തില്‍ ഹോര്ണ് അടിക്കുക, അമിത വേഗതയില്‍ വണ്ടി ഓടിക്കുക ഇതൊന്നും ഗവിക്കുള്ളില്‍ അനുവദനീയമല്ല. ശക്തമായ നിയമവും, കാര്യക്ഷമമായ നിരീക്ഷണ സംവിധാനവും ഉണ്ടെങ്കില്‍ ഏതു വനപ്രദേശവും തനിമയോടെ സൂക്ഷിക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗവി.
അല്പം മുന്‍പോട്ടു ചെന്നപ്പോള്‍ ഡ്രൈവര്‍ റോഡരികില്‍ വണ്ടി നിര്‍ത്തി, പുറത്തിറങ്ങി. റോഡിന്റെ ഉയര്‍ന്ന തിട്ടയില്‍ സൂക്ഷിച്ചു നോക്കികൊണ്ട് ഞങ്ങളെ കൈകാട്ടി വിളിച്ചു. ഞങ്ങള്‍ ചെന്നു നോക്കിയപ്പോള്‍ ഒരു ചെറിയ ജീവി.
“ഇതാണ് ഉടുമ്പ്“ ആ ചെറുപ്പക്കാരന് പറഞ്ഞു
ചുറ്റുമുള്ള ചെടുകളുടെ ഉണങ്ങിയ കമ്പുകള്‍ക്കിടയില്‍ അതേ നിറത്തില്‍ ഇരിക്കുന്ന ഉടുമ്പിനെ ഡ്രൈവര്‍ കണ്ടെത്തിയതില്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു. ചെറുപ്പകാലത്തെ കൊള്ളക്കാരുടെ ചിത്രകഥകളില്‍ വായിച്ചുട്ടുള്ളത് ഓര്‍മ്മ വന്നു എവിടെയെങ്കിലും പിടിച്ചാല്‍ പിന്നെ അതിനെ വിടുവിക്കാന്‍ ആര്‍ക്കും കഴിയില്ലത്രേ. അതുകൊണ്ട് കൊള്ളക്കാര്‍ പൊക്കമുള്ള മതില് ചാടിക്കടക്കുവാന്‍ ആദ്യം ഉടുമ്പിനെ മതിലുനു മുകളിലേയ്ക്കു എറിഞ്ഞിട്ട് അതിന്റെ ശരീരത്തില്‍ കെട്ടിയ കയറില്‍ തൂങ്ങി കോട്ടയുടെ ഉള്ളില്‍ കടക്കുമായിരുന്നു പോലും! ഇതു ശരിയായാലും അല്ലെങ്കിലും “ഉടുമ്പു പിടിച്ചതു പോലെ” എന്ന പ്രയോഗം ഇന്നും ഉപയോഗിച്ചു വരുന്നു.
വീണ്ടും മുപോട്ടുള്ള യാത്രയില്‍ വലിയ മലയണ്ണാന് പൊക്കമുള്ള ഒരു മരത്തില്‍ കൂടുകൂട്ടിയിരിക്കുന്നതു കണ്ടു. ഞങ്ങളെ കണ്ടതുകൊണ്ടാവണം ഉടനെ മലയണ്ണാന് ചാടി മറഞ്ഞു കളഞ്ഞു.
അല്പം മുന്‍പോട്ടു പോയപ്പോള്‍ വണ്ടി ടാര്‍ റോഡില്‍ നിന്നും വെളിയില്‍ ഇറക്കി പുല്ല് നിറഞ്ഞ വഴികളിലൂടെ ഓടിത്തുടങ്ങി.
പെട്ടെന്നു വണ്ടി പുറത്തേയ്ക്കു പോയപ്പോള്‍ നിയന്ത്രണം വിട്ടതാണെന്നു കരുതി ഞങ്ങള്‍ ഞട്ടിപ്പോയി. നിസ്സഹായനും സുഹൃത്തുക്കളും പുറകില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.ഞങ്ങള്‍ പതിയെ വനത്തിന്റെ അപ്പുറമുള്ള ഒരു മൊട്ടക്കുന്നിന്റെ മുകളിലേക്കായിരുന്നു യാത്ര. ചുറ്റും മരങ്ങളില്ല. എങ്ങും പുല്‍മേടുകള്‍ മാത്രം. അല്പം മുന്‍പോട്ടു പോയപ്പോള്‍ വണ്ടി നിറുത്തി.
“ഇവിടെ നിന്നു നോക്കിയാല്‍ പൊന്നമ്പലമേട് കാണാം” ചാര്വ്വാകന് ചേട്ടന്റെ സുഹൃത്ത് പറഞ്ഞു.
ശബരിമല ശാസ്താവിന്റെ ക്ഷേത്രവും മകരജ്യോതി കത്തുന്ന സ്ഥലവും കാണാന്‍ എല്ലാവരും ഉത്സാഹത്തോടെ പുറത്തിറങ്ങി.
“അതാ ആ കാണുന്നതാണ് പൊന്നമ്പലമേട്“ അദ്ദേഹം ചൂണ്ടികാണിച്ചു. കണ്ടവര്‍ കണ്ടവര്‍ മറ്റുള്ളവരെ കാണിച്ചു കൊടുത്തു കൊണ്ടിരുന്നു
അങ്ങു ദൂരെ വനത്തിന്റെ മധ്യത്തില്‍ കുടെ കെട്ടിടങ്ങള്‍ അവ്യക്തമായി കാണാമായിരുന്നു. ചൂറ്റും കൊടും കാട് നിറഞ്ഞ മലകള്‍ മാത്രം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകള്‍ വന്നു പോകുന്ന ഇടങ്ങളില്‍ ഒന്നാണത്.
അ സ്ഥലത്തിന്റെ പേര് എന്താണെന്ന് അന്വേഷിച്ചപ്പോല്‍ അങ്ങിനെ പ്രത്യേകുച്ചു പേരൊന്നു ഇല്ല എന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. മലയാളി ബ്ലൊഗ്ഗേശ്സ് വന്നിട്ടു ഓര്‍മ്മക്കായി ഇവിടെ എന്തെങ്കിലും ചെയ്യണമല്ലോ എന്നു ഞങ്ങള്‍ ആലോചിക്കുകയുന്മ്, അങ്ങിനെ ആസ്ഥലത്തിനു “അമ്പലം കാണി കുന്ന്” എന്ന് പേര് ഇട്ടതായി നിരക്ഷരന് പ്രഖ്യാപിച്ചു.
ഇനി വരുന്ന സഞ്ചാരികളോടും ഡ്രൈവറന്മാരോടും ഇതു പറയാന്‍ അവിടുത്തെ സുഹൃത്തുക്കളെ ശട്ടം കെട്ടുകയും ചെയ്തു.
എല്ലാവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയും എടുത്ത് ഞങ്ങള്‍ അമ്പലം കാണികുന്നുനോട് വിട പറഞ്ഞു.
ചാര്വ്വാകന് ചേട്ടന് പുല്‍മേടും, ദൂരെയുള്ള വനങ്ങളും ശാന്തമായ അന്തരീക്ഷവും കണ്ടപ്പോല്‍ മനുഷ്യന് ഉപയോഗിച്ച ആദ്യ സംഗീത ഉപകരണമായ പുല്ലാങ്കുഴല്‍ വായിക്കണം എന്ന് മോഹം തോന്നി. ‘ശിവരഞ്ജിനി’യില്‍ തന്നെ ആയിക്കോട്ടെ എന്നു ഞാനും.
കാറ്റിന്റെ സംഗീതത്തോടൊപ്പം ഒഴുകി വന്ന വേണുഗാനം എല്ലാവരുടെയും ഹൃദയം കവര്‍ന്നു. ഒരുപിടി ഉപകരണങ്ങള്‍ വായിക്കാനറിയാവുന്ന ചാര്‍വ്വാകന്‍ചേട്ടന്റെ പാണ്ഡിത്യത്തില്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു. എവിടെ നിന്നോ ഒരു ജീപ്പിന്റെ ശബ്ദം കേട്ട് ഞങ്ങളുടെ ഡ്രൈവര്‍ എല്ലാവരോടും വണ്ടിയില്‍ കയറുവാന്‍ ആവശ്യപ്പെട്ടു. പ്രത്യേക അനുമതിയില്ലാതെ പ്രവേശിക്കരുതാത്ത ഇടത്തിലാണത്രേ ഞങ്ങള്‍ നില്‍ക്കുന്നത്. അതു ഇതുവരേയും ഞങ്ങളോടു പറഞ്ഞിരുന്നില്ല. എന്തായാലും പെട്ടെന്നു പുറത്തുകടന്ന് വീണ്ടും ടാര്‍ റോഡില്‍ എത്തി.
അലപ ദൂരം ചെന്നപ്പോള്‍ റോഡരികില്‍ ചെടികള്‍ വെട്ടിനിറുത്തി, ചുറ്റും വേലി കെട്ടിയ മനോഹരമായ ഒരു സ്ഥലത്ത് എത്തി.
“ഇതാണ് ഗവി” ഡ്രൈവര്‍ പറഞ്ഞു.
റെസ്റ്റാറെന്റും താമസത്തിനുള്ള സൌകര്യവും വനത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നു. മുന്‍കൂട്ടി ബൂക് ചെയ്യുന്ന നിശ്ചിത ആളുകക്കു മാത്രമേ താമസ സൌകര്യം അനുവദിക്കുകയുള്ളൂ. പരിശീലനം സിദ്ധിച്ച ഗൈഡുകളോടൊരുമിച്ച് സുരക്ഷിതമായി ട്രക്കിംഗ് നടത്തുവാനുള്ള കൃമീക്രണം ഗവിയ്ക്കുള്ളില്‍ ഒരുക്കിയിരിക്കുന്നു.
മുന്‍പോട്ടു പോകുമ്പോല്‍ അവിടുത്തെ ഗാര്‍ഡ് ഞങ്ങളെ തടഞ്ഞു. വെറുതെ അല്പം മുന്‍പോട്ടു പോകുവാന്‍ ആഗ്രഹിക്കുന്നു വെന്നും ഇന്നു തന്നെ തിരിച്ചു പോകുമെന്നു പറഞ്ഞപ്പോള്‍ അകത്തേയ്ക്കു കടത്തിവിട്ടു. ഏതോ മനോഹരമായ പാര്‍ക്കില്‍ ചെന്ന പ്രതീതി.
അല്പം കൂടി മുന്‍പോട്ടു ചെന്നപ്പോല്‍ ഞങ്ങളുടെ ഇടതു വശത്തായി പമ്പാ ഡാം.
പിന്നേയും ഞങ്ങള്‍ കുറച്ചുകൂടി മുന്‍പോട്ടു പോയി. പിന്നേയും ഇടതൂര്‍ന്ന വന്മരങ്ങള് തിങ്ങി നിറഞ്ഞ കാട്.
ഞങ്ങള്‍ ഇറങ്ങി ത്തിരിച്ച യാത്ര ഈ പ്രത്യേക ദിവസത്തില്‍ പൂര്‍ത്തിയാക്കന്‍ സാധിക്കുകയില്ല എന്ന് അറിയാവുന്നതുകൊണ്ട്, തിരിച്ചു പോകുന്നതിനേപറ്റി ചിന്തിച്ചു.നിരക്ഷരനു ചെറായിയിലും, ഷിജുവിനു പാലക്കാടും ചെന്ന് എത്തേണ്ടതുണ്ട്. ഞങ്ങള്‍ ആഗ്രഹിച്ച് യാത്ര എന്തായാലും ഇനി ഒരിക്കലേ നടക്കുകകയുള്ളൂ.
പൂര്‍ത്തികരിക്കാത്ത ആഗ്രഹവുമായി ഞങ്ങള്‍ മടക്ക യാത്ര അരംഭിച്ചു. തിരികെ കുമളിയില്‍ എത്തിയപ്പോഴേയ്ക്കും വൈകുന്നേരം ആയിരുന്നു.
എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞപ്പോഴും തലേ ദിവസം രാത്രിയില്‍ കേട്ട നാടന്‍ പാട്ടിന്റെ വരികള്‍ ഞങ്ങളുടെ മനസില്‍ മായാതെ നില്ക്കുന്നുണ്ടായിരുന്നു.
19 comments:
ചാര്വ്വാകന് ചേട്ടന് പുല്‍മേടും, ദൂരെയുള്ള വനങ്ങളും ശാന്തമായ അന്തരീക്ഷവും കണ്ടപ്പോല്‍ മനുഷ്യന് ഉപയോഗിച്ച ആദ്യ സംഗീത ഉപകരണമായ പുല്ലാങ്കുഴല്‍ വായിക്കണം എന്ന് മോഹം തോന്നി. ‘ശിവരഞ്ജിനി’യില്‍ തന്നെ ആയിക്കോട്ടെ എന്നു ഞാനും.
നൈസ്...
പുല്ലാങ്കുഴല്‍ വായിക്കാന്‍ പണ്ട് ശ്രമിച്ചിരുന്നു. നടന്നില്ല.
:-)
കൊള്ളാം നന്നായിട്ടുണ്ട് യാത്രാ വിവരണം... :)
നല്ല വിവരണം!
:)
saji, sambhavam kollaam.
athukonTu onnu randu photo pokkaan theerumaanichchu.
പോസ്റ്റ് കാണാന്‍ താമസിച്ചു. അടുത്ത മീറ്റ് ഗവിയിലാക്കിയാലോ? :-)
നന്നായിട്ടുണ്ട് യാത്രാ വിവരണം...
അച്ചായാ ..ചെറിയ ഒരു കുശുമ്പ് എന്നില്‍ തോന്നിയോ? എന്ന് ഒരു സംശയം .കാരണം ..യാത്രയില്‍ കാറ്റിന്റെ സംഗീതത്തോടൊപ്പം വേണുഗാനം ,കൂടെ പ്രകൃതി യും അതിന്റെ താളവും എല്ലാം കൂടി .അടിപൊളി ആയിരുന്നു കാണുമല്ലേ ?ഇനിയും ഇതുപോലെ നല്ല യാത്രകള്‍ ചെയുവാന്‍ എല്ലാവിധ ആശംസകളും ..........
ഗവിയാത്ര
എന്റെ ഈ വാരന്ത്യം അഘോഷമാക്കി!
ഒന്നും രണ്ടും ഭാഗങ്ങള്‍ ഇന്ന് ഒന്നിച്ചു വായിച്ചു!
ഹിമാലയന്‍ യാത്രയും നൈല്‍യാത്രയും സദ്യയും സെവന്‍കോഴ്സ് ഡിന്നറും ആയി വിളമ്പിയ സജി ഉള്ളതു പറയാം ഈ പോസ്റ്റ് ഒരു ഫാസ്റ്റ് ഫുഡ് മോഡല്‍ ആയിപ്പോയി, പെട്ടന്ന് വായിച്ചു തീര്‍ന്ന സങ്കടം ... നമ്മുടെ നാട് എത്ര മനോഹരം എന്നു ഒരിക്കല്‍ കൂടി പറഞ്ഞു പോയി ...
മഴമൂളി ശരിക്കും അതിമനോഹരമായി വര്‍ണ്ണിച്ചു ..
സജീ, നീരൂ പുഞ്ചിരിച്ചതല്ലതെ ഒന്നും പറഞ്ഞില്ലേ?
.♫ "തന്തോയം തന്തോയം തന്തോയം മാലേ"♫ കേള്‍ക്കുമ്പോള്‍ അറിയാതെ താളം പിടിച്ചു പോകും..
good post.
"ഇവിടെ എന്തെങ്കിലും ചെയ്യണമല്ലോ എന്നു ഞങ്ങള്‍ ആലോചിക്കുകയുന്മ്, അങ്ങിനെ ആസ്ഥലത്തിനു “അമ്പലം കാണി കുന്ന്” എന്ന് പേര് ഇട്ടതായി നിരക്ഷരന് പ്രഖ്യാപിച്ചു."
ഇത് നമുക്ക് ഗൂഗിളിലും Map My Indiaയിലും update ചെയ്യേണ്ടേ...
നന്നായിരിക്കുന്നു വിവരണം...
സജി എന്നെക്കൂടി അറിയിക്കാത്തതെന്താ?
വെള്ളായണി
@ ഗവിച്ചായാ :)............
ഞാന്‍ ഗവിയിലെ ശ്രീലങ്കന്‍ കോളനികള്‍ കടന്ന് ഓടി രക്ഷപ്പെട്ടു :) :)
ഉപാസന..
മൂക്കില്‍ പല്ലു കിളിര്‍ത്തപ്പോള്‍ ആണെങ്കിലും ഞാന്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. പഠിക്കാന്‍ ശ്രമിക്കൂ..
സന്തോഷ, അലി, ഷാന്‍,
വളരെ നന്ദി.
ജിതേന്ദ്രകുമാര്‍,
ഫ്രീ അല്ലകേട്ടോ! പടം ഏതണെന്നു പറയൂ (ഞാന്‍ ഉള്ളതാണെങ്കില്‍ ഫീസ് അല്പം കൂടും)
ബാബുരാജ്,
പുലി പിടിക്കും..
ലിനു, സിയ,
നന്ദി
മാണിക്യം,
നീരുവിന്റെ മനസില്ല് പലതും അല തല്ലുന്നുണ്ടായിരുന്നു. പക്ഷേ,കക്ഷി ബുദ്ധിപരമായ മൌനം പാലിച്ചു!
കുമാരന് ജി,
ഇത് ആദ്യത്തെ കമെന്റ്! അല്ലേ?
ഏകലവ്യന്,
അതു ചിന്തിച്ചില്ല! നല്ല ഐഡിയ.
ജിമ്മി.
നന്ദി..
വള്ളയണി സര്,
ടൂര്‍ കോര്‍ഡിനേറ്റര്‍ ചാര്വ്വാകന് ചേട്ടനായിരുന്നു. ഞാന്‍ ‘അഡ്മിനിസ്റ്റ്രേറ്റര്‍ അഥോറിറ്റിയുല്ലാത്ത വെറും, അംഗം മാത്രം!
എന്തായാലും അടുത്ത യാത്രയ്ക്കു വിളിക്കാം.
നിരക്ഷരന്!
ആകോളനിക്കാര്യം പറയണമെന്നൊക്കെ ഉണ്ടായിരുന്നു.
ഇനി നമ്മള് പോകുമല്ലോ.. അന്നു ...നന്നായി പൂശണം! അല്ലേ..
യാത്ര സുഖമുള്ള ....വിവരണങ്ങള്‍ യാത്രക്ക് കൊതിപ്പിക്കും ...പക്ഷെ സമയം നമുക്ക് എടുത്തു ഉപയോഗിക്കാന്‍ ഇല്ലാന്ന പരിഭവം പറഞ്ഞു നിര്‍ത്താം
Gavi yathra vivaranam rasakaramayi ..
സജിഅച്ചായാ ഇപ്പോള്‍ വലിയ നഷ്ടം തോന്നുന്നു. ഏതാനും വര്‍ഷം മുന്‍പ് ജോലിസംബന്ധമായി ഞാന്‍ പോയിരുന്നു ഈ വഴിയിലൂടെ. അന്നത്തെ യാത്ര കെ എസ് ഇ ബി യുടെ ഒരു ലോറിയില്‍ (bedford model)ആയിരുന്നു. വണ്ടിപ്പെരിയാറില്‍ നിന്നും കൊച്ചുപമ്പ ഡാം വരെ. അന്ന് കണ്ടതാണ് ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഗവിയും പൊന്നമ്പലമേട്ടിലേയ്ക്കുള്ള വഴിയും എല്ലാം. അന്ന് ഈ റോഡില്‍ നിന്നും പൊന്നമ്പലമേട്ടിലേയ്ക്കുള്ള വഴി (ടാര്‍ ഇല്ലാത്ത ജീപ്പ് പോകുന്ന ഒരു വഴി) ചെക്ക് പോസ്റ്റ് മാതിരി ഒരു താഴൊക്കെഇട്ട് പൂട്ടിയ നിലയില്‍ ആയിരുന്നു. അവിടെ നിന്നും രണ്ടരമണിക്കൂര്‍ യാത്രയുണ്ട് കൊച്ചുപമ്പ ഡാമിലേയ്ക്ക്. ഒരു രാത്രി അവിടെ കെ എസ് ഇ ബി യുടെ അതിഥിമന്ദിരത്തില്‍ കഴിഞ്ഞു. രാത്രിയില്‍ എന്തോ ബഹളം കേട്ടു. പുറത്തിറങ്ങിയപ്പോള്‍ പെട്ടന്ന് മുറിയില്‍ കയറാന്‍ ഒരാള്‍ പറഞ്ഞ്. കരടി ഇറങ്ങിയിട്ടുണ്ടത്രെ. കെ എസ് ഇ ബിയുടെ ടവറിലൂടെയുള്ള ഫോണ്‍ അല്ലാതെ മറ്റ് യാതൊരു മാര്‍ഗ്ഗവും പുറംലോകവുമായി ബന്ധപ്പെടാന്‍ ഇല്ല. പിറ്റേന്ന് ഉച്ചയോടെ മടങ്ങി. കാട്ടിലൂടെയുള്ള യാത്രയെന്നാല്‍ അത് ഇതുതന്നെ. സംശയമില്ല. ആ ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ത്തിയതിനു അച്ചായനു നന്ദി.
Post a Comment